OVS - Latest NewsOVS-Pravasi News

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി

യു.എ.ഇ യുടെ പടിഞ്ഞാറൻ പ്രദേശമായ ബെഥാ സായിദ് കേന്ദ്രമാക്കിയാണ് പുതിയ കോൺഗ്രിഗേഷൻ. അബു ദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സെന്‍റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എന്ന കോൺഗ്രിഗേഷൻ വിഭവിച്ചാണ് പുതിയ കോൺഗ്രിഗേഷൻ രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അപ്പോസ്തലനായ മാർത്തോമാ ശ്ലീഹായുടെ നാമത്തിലാണ് പുതിയ കോൺഗ്രിഗേഷൻ. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പെരുന്നാൾ ശുശ്രൂഷളോട് അനുബന്ധിച്ചാണ് ഇടവക മെത്രാപ്പോലീത്ത കൂടിയായ ബ്രഹ്മാവർ ഭദ്രാനാധ്യക്ഷൻ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്‌ തിരുമേനി പുതിയ കോൺഗ്രിഗേഷൻ പ്രഖ്യാപിച്ചത്.

സെന്‍റ് ജോൺസ് ദി ബാപ്ടിസ്ട് കോൺഗ്രിഗേഷനിൽ ഉൾപ്പെട്ട പ്രദേശങ്ങളായ ബെഥാ സായിദ്, റുവൈസ് എന്നിവടങ്ങളിൽ തമ്മിൽ ഏകേദശം നൂറ്റൻമ്പരത്തോളം കിലോമീറ്റർ ദൈർഘ്യമുള്ളതിനാൽ ഈ കോൺഗ്രിഗേഷന്‍റെ പ്രവർത്തനം ഏകോപിപ്പിച്ച് നടത്തിക്കൊണ്ടുപോകുന്നതിനുള്ള പ്രയാസങ്ങൾ ഇടവക പൊതുയോഗം വിലയിരുത്തുകയും ആ വിവരം ഇടവക മെത്രാപ്പോലീത്തയെ ധരിപ്പിക്കുകയും ചെയ്തതിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴുവർഷം മുൻപ് രൂപം കൊണ്ട ബ്രഹ്മവാർ ഭദ്രാസനത്തിൽ ഉൾപ്പെട്ടതാണ് അബുദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ.

ബ്രഹ്മാവർ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലിത്തായായി അഭിവന്ദ്യ ഏലിയാസ് തിരുമേനി ചുമതല ഏറ്റതുമുതൽ ഇടവകയ്ക്ക് അഭൂതപൂർവ്വമായ വളർച്ചയാണുണ്ടായിട്ടുള്ളത്. വർഷത്തിൽ രണ്ടു പ്രാവശ്യം അഭിവന്ദ്യ തിരുമേനി ഇടവകയിൽ എത്തിച്ചേരുകയും ആത്മീയ വളർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തതിന്‍റെ ഫലമായാണ് പുതുതായി മൂന്ന് കോൺഗ്രിഗേഷൻ ഇടവകയുടെ കീഴിൽ ഉണ്ടായത്. അബുദാബിയുടെ വ്യവസായ നഗരമായ മുസ്സഫയിലെ സെന്‍റ് മേരീസ് കോൺഗ്രിഗേഷനിൽ ഇപ്പോൾ എല്ലാ ആഴ്ചയിലും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ ആറോളം പ്രാർത്ഥന യോഗങ്ങളൂം പരിശുദ്ധ ദൈവ മാതാവിന്‍റെ നാമത്തിൽ മധ്യസ്ഥ പ്രാർത്ഥനയും നടന്നുവരുന്നു. റുവൈസിലെ സെന്‍റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോൺഗേഷനിലിൽ ചരിത്രത്തിലാദ്യമായിട്ട് ഈ വര്ഷം ക്രിസ്തുമസ് ശുശ്രുഷകളും കഷ്ടാനുഭവ ആഴ്ചയും നടത്തുപ്പെട്ടു. ബെഥാ സായിദിലെ സെന്‍റ് തോമസ് കോൺഗ്രിഷനിലും റുവൈസ് കോൺഗ്രിഗേഷനിലും എല്ലാ ആഴ്ചയിലും മാറി മാറി വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നുണ്ട്. ഈ വർഷം മുതൽ റുവൈസിൽ സൺഡേ സ്കൂളും ആരംഭിച്ചിട്ടുണ്ട്. ബെഥാ സായിദ് റുവൈസ് എന്നിവടങ്ങളിൽ എല്ലാ ആഴ്ചയിലും പ്രാർത്ഥന യോഗങ്ങളും നടന്നുവരുന്നു. ഇടവകയുടെ ആത്‌മീയ ശുശ്രുഷളുടെ സുഖമായ നടത്തിപ്പിനായി ഇടവക വികാര റവ. ഫാ. ബെന്നി മാത്യു സഹ. വികാരി റവ ഫാ പോൾ ജേക്കബ് എന്നീ വൈദീകരെ കൂടാതെ മൂന്നാമത് ഒരു വൈദീകന്‍റെ സേവനം കൂടി ഇടവക മെത്രാപ്പോലിത്താ അനുവദിച്ചിട്ടുണ്ട്