OVS-Kerala News

മലങ്കര സഭാരത്നം അഭി.ഡോ. ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 6 -ാമത് ഓർമ്മപെരുന്നാൾ ചെന്നിത്തല വലിയ പളളിയിൽ

 “ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതി” എന്ന് പാടി പഠിപ്പിച്ച് അതിൻപ്രകാരം ജീവിച്ചുകാണിച്ചതിനാൽ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സ്നേഹത്തിന്റെ അപ്പോസ്തലനും, സാമൂഹിക നീതിയുടെ പ്രവാചകനും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷൻ ബോര്‍ഡ് സ്ഥാപകനും, നിരണം ഭദ്രാസനാ മുൻ അധിപനും, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റുമായിരുന്ന ഭാഗ്യസ്മരണാർഹനായ മലങ്കര സഭാരത്നം അഭി.ഡോ. ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 6 -ാമത് ഓർമ്മപെരുന്നാൾ 2018 ഫെബ്രുവരി 18 ഞായറാഴ്ച അതിപുരാതനമായ ചെന്നിത്തല വലിയ പളളിയിൽ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. നിരണം ഭദ്രാസനാധിപനും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റുമായിരിക്കുന്ന അഭി.ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമനസ്സ് കൊണ്ട് മുഖ്യകാർമ്മികത്വം വഹിക്കുന്നു. മാർ ഒസ്താത്തിയോസ് സ്മാരക ജീവകാരുണ്യ പദ്ധതികളുടെ വിതരണം, കൈയെഴുത്ത് മാസികയുടെ പ്രകാശനം എന്നിവ നടത്തപ്പെടുന്നു ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു