OVS - Latest NewsOVS-Kerala News

പരുമലയുടെ പുണ്യഭൂമിയില്‍ നല്ല മാതൃകയുടെ സന്ദേശം പകര്‍ന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍

പത്തനംതിട്ട : മലങ്കരയുടെ മഹാപരിശുദ്ധന്‍ പരുമല തിരുമേനിയുടെ കര്‍മ്മ മണ്ഡലത്തില്‍ നിന്ന് നല്ല മാതൃകയുടെ സന്ദേശം പകര്‍ന്നു കെ.എസ്. ആര്‍.ടി.സി. ജീവനക്കാര്‍ മാതൃകയായി.പരുമല സെമിനാരിയുടെ പരിസരത്ത് നിന്ന് ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടു  പോയിരിന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടനെ തന്നെ പരുമല സെമിനാരി ഓഫീസിലെത്തി മാനേജര്‍ ഫാ.സി.എം കുര്യാക്കോസിനെ മാല ഏല്‍പ്പിക്കുകയായിരുന്നു.

ജീവനക്കാരുടെ സന്മനസ്സിനെ അഭിനന്ദിച്ച ബഹു.അച്ഛന്‍ നന്മയുടെ വെളിച്ചം കെട്ടുപോകുന്ന ഇക്കാലത്ത് നന്മയുടെ സന്ദേശവാഹകരായി തീരട്ടെ എന്നും ആശംസിക്കുകയും ചെയ്തു.സെമിനാരി അധികൃതര്‍ സ്വര്‍ണ്ണ മാല ഉടമസ്ഥതര്‍ക്ക്  തിരികെ ഏല്‍പ്പിച്ചു.പരുമല – ഏറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയുടെ ‘കൈയടി’  ലഭിക്കുകയാണ്. പ്രശംസകള്‍ കൊണ്ട് നിറയ്ക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ.പിറവം ഡിപ്പോയിലെ ജീവനക്കാരിണിവര്‍.