OVS-Kerala News

പെരിങ്ങനാട് വലിയ പെരുന്നാളിന് 21-ന് കൊടിയേറും

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസറിന്റെയും നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167- മത് വലിയ പെരുന്നാളിന് 21-ന് കൊടിയേറും. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത അഭി. ഡോ: സഖറിയാസ് മാർ അപ്രേം തിരുമേനി, കണ്ടനാട് വെസ്റ്റ് മെത്രാപോലിത്ത അഭി. ഡോ: തോമസ് മാർ അത്തനാസിയോസ് തിരുമേനി എന്നിവർ നേതൃത്വം നൽകുന്നു.

13-ന് വൈകിട്ട് 5:30 ന് പുതിയ കൊടിമരം കൂദാശ ഇടവക മെത്രാപോലിത്ത അഭി. സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിക്കും. 21-ന് വിശുദ്ധ കുർബാനക്ക് ശേഷം ആചാരപരമായ കൊടിയേറ്റ് കർമ്മം തുടർന്ന് അദ്ധ്യാത്മിക സംഘടനകളുടെ വാർഷികം, 23 -ന് രാവിലെ 10 മുതൽ മൂന്നുനോമ്പ് ധ്യാനം 26-ന് ഉച്ചക്ക് 2:30 മുതൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ അഖില മലങ്കര ക്വിസ് മത്സരം, വചനശുശ്രുഷ.

28 -ന് വൈകിട്ട് 6-ന് സന്ധ്യനമസ്‌ക്കാരം തുടർന്ന് ഭക്തി നിർഭരമായ റാസ, 29 -ന് രാവിലെ 7:30-ന് പ്രഭാതനമസ്കാരം തുടർന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ: തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന, സ്ലൈഹികവാഴ്‌വ്, നേർച്ചവിളമ്പും ആചാരപരമായ കൊടിയിറക്കും. വികാരി ഫാ. ജോസഫ് സാമുവേൽ തറയിൽ, ട്രസ്റ്റി PI ജോർജ്കുട്ടി, സെക്രട്ടറി ജേക്കബ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും