OVS-Kerala News

കാഞ്ഞിരമറ്റം പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു   

കാഞ്ഞിരമറ്റം മാര്‍ ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 2017 ഡിസംബര്‍ 31, 2018 ജനുവരി 1 ,2 തീയതികളിലായി നടന്ന മാര്‍ ഇഗ്നാത്ത്യോസ് നൂറോനോയുടെ ഓര്‍മ്മ പെരുന്നാളിന് സമാപനമായി. 31ന് വി.കുര്‍ബ്ബാനയ്ക്ക് ശേഷം സഹ വികാരി ബിജു.എബി മാത്യൂസ് കൊടി ഉയര്‍ത്തുകയും പെരുന്നാള്‍ ചടങ്ങുകള്‍ വികാരി വെരി.റവ. മാത്യൂസ് പുളിമൂട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പായുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. പതിവിലും വിപരീതമായി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പെരുന്നാള്‍ ചടങ്ങുകള്‍ നടത്തിയതെന്നത് ഈ പെരുന്നാളിന്റെ മാതൃകാപരമായ നടപടിയായി. ആഘോഷങ്ങള്‍ ഒഴിവാക്കി കിട്ടിയ തുക രോഗീ ചികിത്സയ്ക്കായാണ് ചിലവാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്.