OVS-Kerala News

വാഴൂർ പള്ളിയിലെ വലിയ പെരുന്നാൾ ആരംഭിച്ചു

പുളിക്കൽകവല: വാഴൂർ സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളിന് തുടക്കമായി. പെരുന്നാൾ ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്തമാരായ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. മാർ യാക്കോബ് ബുർദാനയുടെ നാമത്തിലുള്ള വലിയ പെരുന്നാൾ യൽദോ ശുശ്രൂഷയോടെ ആരംഭിക്കും. അന്നേ ദിവസം രണ്ടിന് യൽദോ ശുശ്രൂഷ, പ്രദക്ഷിണം, വെളുപ്പിന് 4.30-ന് കുർബാന. 26-ന് 5.30-ന് സന്ധ്യാനമസ്കാരം.

27 -ന് ശിശുവധ പെരുന്നാൾ. 7.30 -ന് കുർബാന. ആറിന് ഇടവകാംഗമായ ഡോ. മാത്യൂസ് മാർ സേവേറിയോസിന് സ്വീകരണം. തുടർന്ന് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്കാരം. ഏഴിന് ഫാ. മത്തായി ഇടയനാൽ കോറെപ്പിസ്ക്കോപ്പായുടെ പ്രസംഗം. എട്ടിന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്.

പ്രധാന പെരുന്നാൾ ദിനമായ 28-ന് 7.30-ന് പ്രഭാത നമസ്കാരം. 8.30-ന് ജോഷ്വ മാർ നിക്കോദീമോസിന്റെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.15 -ന് പ്രദക്ഷിണം വാഴൂർ കുരിശടിയിലേക്ക്. 11 -ന് വൈദികരുടെ കബറിടത്തിലും സെമിത്തേരിയിലും പ്രാർഥന. 11.30 -ന് ശ്ലൈഹിക വാഴ്‌വ്, നേർച്ചവിളമ്പ്. തുടർന്ന് സ്നേഹവിരുന്ന്. ഫാ. എം.കെ.ഫിലിപ്, ഫാ. ഡോ. വർഗീസ് പി.വർഗീസ്, ഫാ. കുര്യൻ ചെറിയാൻ, സിസ്റ്റർ സൂസന്ന, വികാരി ഫാ. അലക്സി മാത്യൂസ്, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി അജിത് ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.