OVS-Kerala News

സെന്‍റ്  ജോൺസ് ഓർത്തഡോക്സ് കത്തീഡ്രൽ; പെരുന്നാളിനു കൊടിയേറി

പാമ്പാടി ∙ സെന്‍റ്  ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ യൂഹാനോൻ മംദാനയുടെ പുകഴ്ചപ്പെരുന്നാളിനു കൊടിയേറി. വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കൊടിയേറ്റി. ജനുവരി ഏഴ്, എട്ട് തീയതികളിലാണു പ്രധാന പെരുന്നാൾ. ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് പ്രധാന കാർമികത്വം വഹിക്കും. 30-ന് 5.15ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്‍റെ ‘സാന്റാ നൈറ്റ്’.

31-ന് ആറിനു സെന്‍റ് ജോർജ് കുരിശടിയിൽ സന്ധ്യാനമസ്കാരവും 10–ാം സ്ഥാപന വാർഷികവും. ഒന്നിന് ആറിനു പ്രഭാത നമസ്കാരം, 6.30-നു കുർബാന. നാലിന് ആറിനു സന്ധ്യാനമസ്കാരം, 6.30-ന് ഗാനശുശ്രൂഷ തുടർന്ന് വചന ശുശ്രൂഷ. ഫാ. റെജി കെ. വർഗീസ്, അഞ്ചിന് ആറിനു സന്ധ്യാനമസ്കാരം, 6.30-ന് ഗാനശുശ്രൂഷ തുടർന്ന് വചന ശുശ്രൂഷ ഫാ. തോമസ് രാജു കരുവാറ്റ. ആറിനു രാവിലെ 5.30-ന് പ്രഭാത നമസ്കാരം, ആറിനു ദനഹാ ശുശ്രൂഷ, ഏഴിനു കുർബാന.

മൂന്നിന് റെഡ്ക്രോസ് സൊസൈറ്റി പാമ്പാടിയുടെ ക്യാൻസർ ബോധവൽക്കരണ ക്ലാസ്. ആറിനു സന്ധ്യാനമസ്കാരം, 6.30-ന് ഗാനശുശ്രൂഷ തുടർന്ന് വചന ശുശ്രൂഷ ഫാ. ജോൺ മാത്യു നിരണം. ഏഴിന് 6.30-ന് പ്രഭാത നമസ്കാരം, 7.30-ന് കുർബാന, 9.30-ന് ആദ്യഫല ലേലം. ആറിനു സന്ധ്യാനമ്സകാരം, ഏഴിനു പെരുന്നാൾ സന്ദേശം ഡോ. ഗീവർഗീസ് മാർ യൂലിയോസ്. 7.30-ന് കബറിങ്കൽ ധൂപപ്രാർഥന, 7.4-5ന് പ്രദക്ഷിണം തുടർന്ന് ആശിർവാദം. 10-ന് പരിചമുട്ടുകളി.

എട്ടിന് 7.30-ന് പ്രഭാത നമസ്കാരം, 8.30-ന് മൂന്നിന്മേൽ കുർബാന ഡോ. ഗീവർഗീസ് മാർ യൂലിയോസ്. തുടർന്ന് പ്രതിഭകളെ ആദരിക്കൽ, കത്തീഡ്രൽ ബുള്ളറ്റിൻ പ്രകാശനം. 10-ന് ആദ്യഫല ലേലം, മൂന്നിനു പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്. ക്രമീകരണങ്ങൾക്ക് വികാരി ഫാ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരി ഫാ. അനി കുര്യാക്കോസ് കണ്ണൊഴുക്കത്ത്, ട്രസ്റ്റി കുര്യൻ കെ. മാത്യു കാഞ്ഞിരത്തുംമൂട്ടിൽ, സെക്രട്ടറി ഷിനോസ് ജോർജ് വേലിക്കകത്ത് എന്നിവർ നേതൃത്വം നൽകും.

സജീവനം സെന്റർ കൂദാശ നടത്തി