OVS-Kerala News

പന്തളം മഹാഇടവക ക്രിസ്തുമസ് കരോൾ കൗതുകകരമായി

പന്തളം: മലങ്കര സഭയിലെ പൗരാണിക ദേവാലയങ്ങളിലൊന്നായ അറത്തിൽ സെന്റ് ജോർജ്ജ് മഹാ ഇടവകയുടെ കരോൾ പല പ്രത്യേകതകൾ നിറഞ തായിരുന്നു മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇടവകയിലെ എല്ലാ ജനങ്ങളും ചേർന്ന് ആയിരുന്നു ഭവനങ്ങളിൽ ഗാനമാലപിക്കാൻ എത്തി ചേർന്നത്. ബോം ബെ ഭ ഭ്രാസനത്തിലും വിദേശ ഇടവകകളിലും– വികാരിയായി സേവനം അനുഷ്ടിച്ചിട്ടുള്ളതും ഇപ്പോൾ ചെങ്ങന്നൂർ ഭദ്രാസനത്തിൽ പ്പെട്ട ഈ ദേവാലയത്തിൽ വികാരിയായി സേവനം ചെയ്യുന്ന ഫാ.പി .സി തോമസ് ഉള്ളന്നൂരിന്റെ നൂതന ചിന്തയാണ് ഈ കരോൾ ഗാനസംഘം.പ്രത്യേക യൂണിഫോമിൽ എത്തുന്ന സംഘം കൗതുകകരമാണ്.

ക്രിസ്മസ് പാപ്പായ്ക്കുമുണ്ട് പ്രത്യേകതകൾ ‘ ചിട്ടപ്പെടുത്തിയ പഴയ കാല കരാൾ ഗാനങ്ങൾ ഉൾപ്പെടുത്തി വാദ്യമേളങ്ങളുടെ അമിത ഉപയോഗം കുറച്ച് ഗാനങ്ങളാലപിക്കുന്നു ഇടവകയുടെ വികസന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ സംഭാവന തുക ഉപയോഗിക്കുന്നു. ഇടവക ട്രസ്റ്റി പി.കെ മാത്യൂ പുതിയ വീട്ടിൽ സെക്രട്ടറി കെ .റ്റി സാമൂവേൽകരിങ്ങാട്ടിൽ കൺവീനർ ജയിംസ് ജോൺ ജിജി ഭവൻ കമ്മറ്റിയംഗങ്ങളായി ബാബു ചക്കാലക്കുഴി ജോൺ രജിത ഭവൻ സന്തോഷ് നെടുങ്ങോട് റിജോ ഷ് ഫിലിപ്പ് പുത്തൻപുര ലാലു ലാലു ഭവൻ കോശി ശാലേം ഭവൻ ജോൺസൺ പുത്തൻ വിള വർഗീസ് സാജൻ വില്ല എന്നിവർ നേത്യത്വം നൽകുന്നു. ഡിസം. 11 ന് തുടങ്ങിയ കരോൾ 20 ന് സമാപിക്കും’ . ജനങ്ങളുടെ ഒന്നിച്ചുള്ള ഈ പ്രവർത്തനം മറ്റ് ഇടവകകൾക്കും മാത്യകയാണ്.