OVS - Latest NewsOVS-Kerala News

സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയപള്ളിയിൽ പെരുന്നാൾ

സൗത്ത് പാമ്പാടി :-സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ വലിയപെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പ്രധാന കാർമികത്വം വഹിക്കും. ഇന്നു രാവിലെ എട്ടിനു കുറ്റിക്കൽ വാർഡിൽനിന്നുള്ള ആദ്യഫലശേഖരണം. വൈകിട്ട് ആറിന് ഫാ. തോമസ് കെ. ഏലിയാസ് പെരുന്നാൾ സന്ദേശം നൽകും. ഏഴിനു പള്ളിയിൽനിന്ന് റാസ ആരംഭിച്ച് മാന്തുരുത്തി, കുറ്റിക്കൽ കുരിശടികൾവഴി തിരികെയെത്തും. 9.45നു സെമിത്തേരിയിൽ ധൂപപ്രാർഥന. നാളെ 8.15നു ഡോ. മാത്യൂസ് മാർ തീമോത്തിയോസിന്റെ പ്രധാന കാർമികത്വത്തിലും ഫാ. ജേക്കബ് മാത്യു ചന്ദ്രത്തിൽ, ഫാ. ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റത്തിൽ എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന. 10.30ന് ആശീർവാദം, നേർച്ചവിളമ്പ്, നാലിനു പ്രദക്ഷിണം, 4.45നു പെരുന്നാൾ കൊടിയിറക്കും.