OVS-Kerala News

വാകത്താനം ഓർത്തഡോക്സ് കൺവൻഷൻ 17 മുതൽ

വാകത്താനം :- വിവിധ ഓർത്തഡോക്സ് പള്ളികളും ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പും ചേർന്നു നടത്തുന്ന വാകത്താനം ഓർത്തഡോക്സ് കൺവൻഷന്റെ 29–ാമതു യോഗം വള്ളിക്കാട്ടു ദയറായിൽ 17ന് ആരംഭിച്ച് 22നു സമാപിക്കും. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് 17നു വൈകിട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. ടൈറ്റസ് ജോൺ, ജോസഫ് സാമുവൽ കോർ എപ്പിസ്കോപ്പ, ഫാ. ഡോ. റെജി മാത്യു, ഫാ. ഫിലിപ് തരകൻ, ഫാ. സഖറിയാ നൈനാൻ എന്നിവർ സുവിശേഷ പ്രസംഗം നടത്തും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ദിവസവും ഗാനശുശ്രൂഷ നയിക്കും.

കൺവൻഷൻ ആരംഭിച്ച സി.വി. ജോർജ് കോർ എപ്പിസ്കോപ്പയുടെ കബറിടത്തിൽ 17നു കുർബാനയ്ക്കുശേഷം അനുസ്മരണ പ്രാർഥന നടത്തും. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്കു വാഹനം ക്രമീകരിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ പ്രസിഡന്റും ഫാ. സി. ജോൺ ചിറത്തിലാട്ട് (വൈസ് പ്രസിഡന്റ്), ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കൽ (ജനറൽ കൺവീനർ‌), എം.എം. ഏബ്രഹാം (സെക്രട്ടറി), ജോൺ ജോർജ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 51 അംഗ കമ്മിറ്റി നേതൃത്വം നൽകും