പഴന്തോട്ടം പള്ളിയിൽ സമാന്തര ഭരണത്തിനു അന്ത്യം

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ സ്ഥിതി ചെയ്യുന്ന പഴന്തോട്ടം സെൻറ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് സമാന്തര  സംവിധാനം നടത്തുന്നതിനുള്ള നിയമപരമായ പരിരക്ഷയില്ലെന്നു എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ഉത്തരവായി. കോടതിയിൽ നിന്നും മുൻപ് ലഭിച്ച നിരോധന ഉത്തരവോട് കൂടി വിഘടിത വിഭാഗം പള്ളി പരിസരത്ത് തമ്പടിച്ചു സംഘർഷം സൃഷ്ടിക്കുകയും, ശ്രേഷ്ഠ കാതോലിക്ക മുന്പിൽ നിന്ന് നടത്തിയ സമരത്തെ തുടർന്ന് ജില്ലാ അധികാരികളും പോലീസുകാരും ചേർന്ന് പള്ളി ഓഫീസ് കയ്യേറുന്നതിന് വിഘടിത വിഭാഗത്തിന് ഒത്താശ നൽകുകയും, പള്ളി കോമ്പൗണ്ടിലുള്ള സണ്ടേസ്കൂൾ കെട്ടിടം തുറന്നു കൊടുക്കുകയും, നാളിതു വരെ അവർ അതിൽ ആരാധന നടത്തി വരികയുമായിരുന്നു. അതിനെ തുടർന്ന് സ്ഥിതി കൂടുതൽ സംഘർഷഭരിതമാകുകയും കത്തിയേറിലേക്ക് വരെ വിഷയം ചെന്നെത്തപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ്‌ സഭ വീണ്ടും കോടതിയെ സമീപിച്ചു നിരോധന ഉത്തരവ് സമ്പാദിച്ചത്. ഉത്തരവിൻ പ്രകാരം വിഘടിത വിഭാഗത്തിന് പള്ളി കോമ്പൗണ്ടിൽ പാരലൽ സംവിധാനത്തിനും ശവസംസ്കാരത്തിനും നിരോധനം നിലവിൽ വന്നതായി കോടതി ഉത്തരവിട്ടു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല:

error: Thank you for visiting : www.ovsonline.in