OVS - ArticlesOVS - Latest NewsSpecial Recipes

ക്രിസ്തുമസ് സ്പെഷല്‍ വിഭവങ്ങള്‍

രുചികരമായ വിഭവങ്ങളില്ലാതെ എന്തു ക്രിസ്ത്മസ് ആഘോഷം…

ക്രിസ്തുമസിന് രുചികൂട്ടാന്‍ ‘അമ്മച്ചിയുടെ അടുക്കള’യില്‍ നിന്നും  പതിനഞ്ചു വിഭവങ്ങള്‍ ഓവിഎസ് ഓണ്‍ലൈന്‍ പരിജയപ്പെടുത്തുന്നു.
റെസിപ്പികള്‍ക്ക് കടപ്പാട് : അമ്മച്ചിയുടെ അടുക്കള 

ബീഫ് പിരളൻ (മപ്പാസ് )
———————————–
ചേരുവകൾ
*************
1 .ബീഫ് -1/2kg
കുരുമുളക് പൊടി -1/2tsp.
ഉപ്പ് -ആവശ്യത്തിന്.
2 .സവാള -1
ഇഞ്ചി (ചതച്ചത് )-2tsp.
വെളുത്തുള്ളി (ചതച്ചത് )-1tsp.
പച്ചമുളക് – 3-4.(എരുവിന് അനുസരിച്ച് ).
പഴുത്ത തക്കാളി -1.
ഉരുളക്കിഴങ്ങ്-1(വലുത് ).
ക്യാരറ്റ് -1.
മഞ്ഞൾ പൊടി -1/2tsp.
മല്ലിപൊടി -2.5tsp.
കുരുമുളക് പൊടി -3/4tsp.
ഗരം മസാല -1/2tsp.
തേങ്ങയുടെ രണ്ടാം പാൽ -1.5 cup.
തേങ്ങയുടെ ഒന്നാം പാൽ -1/4 cup
കടുക് വറുക്കാൻ :- വെളിച്ചെണ്ണ 1-3tsp.,ചുവന്നുള്ളി അരിഞ്ഞത് -2,കറിവേപ്പില -ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി 1/4tsp കുരുമുളക് പൊടിയും, ഉപ്പും അല്പം വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക (3 വിസിൽ ). ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, whole spices-(തക്കോലം -1, ഏലക്ക -2, ഗ്രാമ്പു 2, കറുവ പട്ട -1)ഇവ ഇട്ടു സ്പൈസിസിന്റെ നല്ല അരോമ വരുന്നത് വരെ വഴറ്റുക. ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി -വെളുത്തുള്ളി, പച്ചമുളക്, സവാള നന്നായി പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനു ശേഷം പൊടികളെല്ലാം വഴറ്റി, തക്കാളിയും, ഉരുളക്കിഴങ്ങും, ക്യാരറ്റും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ വേവിക്കുക. പകുതി വേവാകുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ബീഫും ചേർത്ത് കറി കുറുകുന്നത് വരെ വേവിക്കുക. ഇനിയും ഒന്നാം പാൽ ചേർത്ത്.. അല്പം ഗരം മസാല കൂടെ ചേർത്ത് stove ഓഫ്‌ ചെയ്യുക. ഇനിയും മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും, കറിവേപ്പിലയും, ചുവന്നുള്ളിയും താളിച്ചു കറിയിൽ ഒഴിച്ച് 10mnts അടച്ചു വെച്ചിട്ട് എടുത്തു ഉപയോഗിക്കാം. വെള്ളേപ്പത്തിന്റെ (കള്ളപ്പം ). കൂടെ ബെസ്റ്റ് കോമ്പിനേഷൻ ആണ്.
എല്ലാവരും ഈ ക്രിസ്മസിനു ഇത് ഉണ്ടാക്കി നോക്കുമല്ലോ അല്ലേ ?
.

ബീഫ് നസ്രാണി’   

ബീഫ് ഇല്ലാതെ എന്ത് ക്രിസ്ത്മസ്. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍

ചേരുവകള്‍

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്‌പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല്‍ സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.

 

കാട ഫ്രൈ
ആവശ്യമുള്ളവ

1. നാല്‌ കാട
2. 250 ഗ്രാം സവാള അരിഞ്ഞത്‌
3. 150 ഗ്രാം തക്കാളി അരിഞ്ഞത്‌
4.രണ്ടു ചെറിയ സ്‌പൂണ്‍ മുളകുപൊടി
5. രണ്ടു ചെറിയ സ്‌പൂണ്‍ മഞ്ഞള്പ്പൊലടി
6. ഒരു ചെറിയ സ്‌പൂണ്‍ ജീരകം പൊടിച്ചത്‌
7. ഒരു ചെറിയ സ്‌പൂണ്‍ പെരുംജീരകം പൊടിച്ചത്‌
8. 150 മില്ലി എണ്ണ
9. പാകത്തിന്‌ ഉപ്പ്‌

തയ്യാറാക്കുന്ന വിധം

കാട നന്നായി വൃത്തിയാക്കിയ ശേഷം കഴുകി മാറ്റി വയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു സവാള വഴറ്റി തവിട്ടു നിറമായിത്തുടങ്ങുമ്പോള്‍ തക്കാളി, മുളകുപൊടി, മഞ്ഞള്പൊ ടി, ജീരകം, പെരും ജീരകം എന്നിവ പൊടിച്ചതും ചേര്ത്തു് നന്നായി ഇളക്കി യോജിപ്പിക്കുക.

മസാലമണം വരുമ്പോള്‍ ഇതിലേക്കു കാടയും ആവശ്യത്തിനു വെള്ളവും ചേര്ത്തു തിളപ്പിക്കുക
നന്നായി വെന്തു ഗ്രേവി കുറുകുമ്പോള്‍ വാങ്ങി മല്ലിയില ഉപയോഗിച്ച്‌ അലങ്കരിച്ചു വിളമ്പാം.

 

ക്രിസ്തുമസ് സ്പെഷ്യൽ മട്ടൻ സ്റ്റ്യൂ

തയ്യാറാക്കുന്ന വിധം

മട്ടൻ, ക്യാരറ്റ്, കിഴങ്ങ്, ഗ്രീൻപീസ്, സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, വറ്റൽമുളക്, കുരുമുളക്പൊടി, ഉപ്പ്, ഗരം മസാല, ഏലക്ക, ഗ്രാൻപൂ, പട്ട, തേങ്ങപ്പാൽ, കശുവണ്ടി

1, കഴുകിയ മട്ടൻ കുരുമുളക്കും ഗരം മസാലയും ചേർത്ത് അരിഞ്ഞു വെച്ച കുറച്ചു സവോളയും ഇഞ്ചിയും കറിവേപ്പിലെയും ചേർത്ത് കുക്കറിൽ (1 വിസിൽ) വേവിച്ചെടുത്തു.

2, ആവിശ്യത്തിന് ഗ്രാൻപു, ഏലക്ക, പട്ട തുടങ്ങിയവ എണ്ണയിലിട്ട് പൊട്ടിച്ചു, അതിനു ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തു അതിനോടൊപ്പം അരിഞ്ഞുവച്ച ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് വഴറ്റി, അതിലേക്ക് അരിഞ്ഞുവച്ച സവാള ചേർത്ത് വഴറ്റിയെടുത്തു. ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേർത്തു.

3, അതിലേക്ക് അരിഞ്ഞുവച്ച ക്യാരറ്റ്, കിഴങ്ങ്, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റി, ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുത്തു.

4, വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ വേവ് ആയി തുടങ്ങുമ്പോൾ നേരത്തേ കുക്കറിൽ വേവിച്ചെടുത്ത മട്ടൻ അതിലേയ്ക്ക് ചേർത്തു.

5, മട്ടനും പച്ചക്കറിയും നന്നായി വേവിക്കുക, ആവശ്യമെങ്കിൽ ഉപ്പും ഗരംമസാലയും ചേർക്കുക. (കറി കുറുകുവാനായി കുറച്ച് കിഴങ്ങ് എടുത്ത് ഉടച്ച് ചേർത്തിളക്കിയെടുത്തു)

6, അതിനു ശേഷം തേങ്ങ പാൽചേർത്തു, അതിന്റെ കൂടെ കശുവണ്ടിയും അൽപ്പം അരച്ചു ചേർത്തു.

 

സ്പൈസി മട്ടണ്‍ ചാപ്സ്

ചേരുവകള്‍

1 ആട്ടിറച്ചി – 1 കിലോ
2 ഇഞ്ചി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
3 വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
4 സബോള – 2 എണ്ണം (ചെറുതായി അരിഞ്ഞത് )
5 മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
6 കാശ്മീരി ചില്ലി – 4 ടീസ്പൂണ്‍
7 ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
8 പെരുഞ്ചിരകം – 1 ടീസ്പൂണ്‍ (പൊടിച്ചത് )
9 തക്കാളി-3 എണ്ണം (അരച്ചത് )
10 ഓയില്‍ -3 ടേബിള്‍സ്പൂണ്‍
11 ഉപ്പ് -ആവശ്യത്തിന്
12 കറിവേപ്പില -1 തണ്ട്
13 മല്ലിയില – 1 ചെറിയ കെട്ട് (ചെറുതായി അരിഞ്ഞത്)

പാചകം ചെയ്യുന്ന വിധം

ഓയില്‍ ചൂടാക്കി ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക. പച്ചച്ചുവ മാറി മൂത്തു തുടങ്ങുമ്പോള്‍ സബോള അരിഞ്ഞതും ചേര്‍ത്തു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി
കൂടെ കറിവേപ്പിലയും ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മൂപ്പിക്കുക. ഇനി ഇതിലേയ്ക്ക് തക്കാളി അരച്ചതും ചേര്‍ത്ത് ഓയില്‍ തെളിയുന്നത് വരെ വഴറ്റി അരകപ്പ് വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ നന്നായി വേവിക്കുക. ഇറച്ചിക്കഷണങ്ങള്‍ നന്നായി വെന്ത് ചാറ് കുറുകി കഴിഞ്ഞാല്‍ മട്ടണ്‍ ചോപ്സ് സെര്‍വിങ് ഡിഷിലേയ്ക്ക് മാറ്റി മല്ലിയില, വട്ടത്തില്‍ അരിഞ്ഞ തക്കാളി, സബോള കൊണ്ട് ഗാര്‍ണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

 

നാടന്‍ മട്ടന്‍ കറി

മട്ടന്‍ (കഷ്ണങ്ങളാക്കിയത്) – 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി – 10
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു വലിയ കഷണം
വെളുത്തുള്ളി – പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) – 4 എണ്ണം
മു ളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി — 2 ടീസ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞപ്പൊടി – ½ ടീസ്പൂണ്‍
ഗരംമസാലപ്പൊടി ( കറുവപ്പട്ട 2 , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്…..)
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
കടുക് , എണ്ണ ,ഉപ്പ്

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരു കണ്നാപ്പയില്‍( colander)വെള്ളം വാലാന്‍ വെയ്ക്കുക.( മട്ടന്റെയ ഉളുമ്പ് മണം മാറി കിട്ടും , അല്പം മസാല പിടിക്കുകയും ചെയ്യും.)
മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.(ഒരു നുള്ള് കുരുമുളകും ഒരു നുള്ള് ഉപ്പും കൂടി ചേര്ക്കാം )
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും ചേര്ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്ക്കുിക, നല്ല പോലെ വയട്ടിയതിനു ശേഷം മട്ടന്‍ ചേര്ക്കു ക .മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്ക്കു ക, ആവശ്യത്തിന്‌ ചൂട് വെള്ളവും ഉപ്പും ചേര്ക്കു ക,പിന്നെ ഗരം മസാല ചേര്ക്കു ക….നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില, കറിവേപ്പില ,സ്പ്രിംഗ് ഒനിയന്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.എരിവു ഇഷ്ടമുള്ളവര്ക്ക്ര ഒരു നുള്ള് കുരുമുളക് പൊടി മുകളില്‍ വിതറാം..മട്ടന്‍ കറി റെഡി

(എരിവു ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.)

 

മട്ടന്‍ ഉലര്‍ത്തിയത്

മട്ടന്‍ – 1 കിലോ
സവാള – 1
കുഞ്ഞുള്ളി – 100 ഗ്രാം
വെളുത്തുള്ളി – 1തുടം
ഇഞ്ചി –ഒരു ചെറിയ കഷണം
പച്ചമുളക് -3 എണ്ണം
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇറച്ചി മസാല – 2 ടീസ്പൂണ്‍
ബീഫ് ഉലര്‍ത്ത് മസാല – 1ടേബിള്‍സ്പൂണ്‍
ഗരംമസാല – അര ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

മട്ടന്‍ വൃത്തിയായി കഴുകിയതില്‍ 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി , 1ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടേബിള്‍സ്പൂണ്‍ കുരുമുളകുപ്പൊടി , ഉപ്പു, എന്നിവപുരട്ടി ഒരുമണിക്കൂര്‍ വെച്ചതിനുശേഷം 20മിനിറ്റ് കുക്കറില്‍ വേവിച്ചു മാറ്റി വെക്കുക.

ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.

അതിനുശേഷം ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.

 

മട്ടന്‍ ചാപ്‌സ്

ആവശ്യമുളളവ

1. 500 ഗ്രാം – മട്ടന്‍

2. പാകത്തിന് ഉപ്പ്

3. അര കപ്പ് വെള്ളം

4. കാല്‍കപ്പ് റിഫൈന്ഡ് വെജിറ്റബിള്‍ ഓയില്‍

5. മുക്കാല്‍ കപ്പ് അരിഞ്ഞ സവാള

6. അര ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരച്ചത്

7. അര ചെറിയ സ്പൂണ്‍ ഇഞ്ചി അരച്ചത്

8. മുക്കാല്‍ ചെറിയ സ്പൂണ്‍ കുരുമുളകുപൊടി

9. അര ചെറിയ സ്പൂണ്‍ മുളകുപൊടി

10. കാല്‍ ചെറിയ സ്പൂണ്‍ മ്ഞള്‍പ്പൊടി

11. ഒരു വലിയ സ്പൂണ്‍ നാരങ്ങാ നീര്

12. അര ചെറിയ സ്പൂണ് ജീരകം

13. രണ്ടു ഗ്രാമ്പു

14. രണ്ട് ഇഞ്ച് കറുവാപ്പട്ട

15. ഒരു ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

മട്ടന്‍ കഴുകി വൃത്തിയാക്കുക. അര കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ പാകം ചെയ്യുക. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പ് സ്‌റ്റോക് മാറ്റിവെയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതു ചേര്ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. എട്ടുമുതല്‍ പത്തുവരെയുള്ള ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്കു ചേര്‍ക്കു. നന്നായി വഴറ്റുക. ഇറച്ചി ചേര്‍ത്ത് മൊരിക്കുക. മാറ്റി വച്ചിരിക്കുന്ന സ്‌റ്റോക്കും നാരങ്ങാ നീരും ഒഴിക്കുക. തീ കുറച്ച് പത്ത് മിനിറ്റ് സിമ്മറിലിടുക. 12 മുതല്‍ 15വരെയുള്ള ചേരുവകള്‍ പൊടിച്ച് ചേര്‍ക്കുക. ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Pepper Fish Fry Mappas.

മീൻ – 1/2 k
സവാള – 2
തക്കാളി – 2
പച്ചമുളക് – 3
ഇഞ്ചി, വെളുത്തുള്ളി – 1 Sp:
മല്ലിപ്പൊടി – 1 Sp:
കുരുമുളകുപൊടി – 2 Sp
മഞ്ഞൾ പൊടി – 1/2 sp
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാൽ – 2 Cup

മീൻ വൃത്തിയാക്കി, Pepper ,മഞ്ഞൾ പൊടി, ഉപ്പ് പുരട്ടി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ബാക്കി എണ്ണയിൽ കടുക് പൊട്ടിച്ച് ഉണക്കമുളക് , കറിവേപ്പില ,മൂപ്പിച്ച് സവാള ,തക്കാളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി വഴറ്റുക. രണ്ടാം പാൽ ഒഴിച്ച്, മല്ലിപ്പൊടി, മഞ്ഞൾ പൊടി ഉപ്പ് കുരുമുളകുപൊടി ഇട്ട് തിളക്കുമ്പോൾ വറുത്തു വച്ച മീൻ ഇട്ട് ചെറിയ തീയിൽ തിളപ്പിക്കുക. അവസാനം ഒന്നാം പാലും ചേർത്ത് തിളപ്പക്കുക.

കരിമീന്‍ മപ്പാസ്‌ (കരിമീന്‍ പാലുകറി)

ആവശ്യം വേണ്ട സാധനങ്ങള്‍

കരിമീന്‍ – 1 കിലോ
മഞ്ഞപ്പൊടി – 1/2 ടീ സ്പൂണ്‍
മുളകുപൊടി – 1 ടീ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
വിന്നാഗിരി – 2 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സവാള (കനം കുറച്ച് അരിഞ്ഞത് ) – 2 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത് ) – 1 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് ) – 1 1/2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് (നീളത്തില്‍ മുറിച്ചത് ) – 7-8 എണ്ണം
തക്കാളി (വട്ടത്തില്‍ അരിഞ്ഞത് ) – 2 എണ്ണം
ഏലക്ക – 4 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കറുവാ പട്ട – 1 ഇടത്തരം കഷണം
അണ്ടിപ്പരിപ്പ് (മയത്തില്‍ അരച്ചത് ) – 2 ടേബിള്‍ സ്പൂണ്‍
തലപ്പാല്‍ (കട്ടിയുള്ള തേങ്ങാപ്പാല്‍) – 1 1/2 കപ്പ്
രണ്ടാം പാല്‍ (കട്ടി കുറഞ്ഞ തേങ്ങാപാല്‍) – 2 കപ്പ്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
കറി വേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങള്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഐറ്റംസ് ചേര്‍ത്ത് ഇളക്കി പത്തു മിനിറ്റ് വെക്കുക.
പാനില്‍ എണ്ണയൊഴിച്ച് കരിമീന്‍ പൊള്ളിച്ചെടുക്കുക (പകുതി വേവില്‍ വറുത്തെടുക്കുക).
അതെ പാനില്‍ ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് സവാള വാടുന്നത് വരെ വഴറ്റുക. കുരുമുളക് പൊടി, തക്കാളി എന്നിവ ചേര്‍ത്ത് തക്കാളി വാടുന്നത് വരെ വഴറ്റുക.
ഇനി രണ്ടാം പാല്‍ ഒഴിച്ച് തിളക്കുമ്പോള്‍ വറുത്ത് വെച്ച മീന്‍ കഷങ്ങള്‍ ഇടുക. മുകളില്‍ വേപ്പില വിതറിയിട്ട് അടച്ചു വെച്ച് ചെറുതീയില്‍ പാകം ചെയ്യുക (5-10 മിനിറ്റ്). പാകമാകാന്‍ എടുക്കുന്ന സമയത്ത് അരച്ച് വെച്ച അണ്ടിപ്പരിപ്പ് തലപ്പാലില്‍ ചേര്‍ത്ത് നന്നായി കലക്കുക. ഈ മിശ്രിതം കറിയില്‍ ഒഴിച്ച് ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ വെക്കുക. തിളച്ചു തുടങ്ങുന്നതിന് തൊട്ടു മുന്നേ അടുപ്പില്‍ നിന്ന് ഇറക്കി വെക്കാം. ഇനി ഗാര്‍ണിഷ് ചെയ്ത് വിളമ്പിക്കോളൂ.
കരിമീന്‍ മപ്പാസ്‌ പാലപ്പം. വെള്ളയപ്പം, ബ്രെഡ്‌ എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.

 

കരിമീന്‍ പൊള്ളിച്ചത്

ആവശ്യമായ സാധനങ്ങള്‍

കരിമീന്ഃ വലുത്2, ചെറുത് 3
ഇഞ്ചി, വെളുത്തുള്ളി ഃ 1 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്ഃ 5 എണ്ണം
ചെറിയ ഉള്ളി ഃ 2 1/2 കപ്പ്
കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
തക്കാളി ഃ 2 എണ്ണം
കറിവേപ്പില ഃ 3 എണ്ണം
കടുക് ഃ 1 ടീസ്പൂണ്‍
വാഴയില ഃ മീന്‍ പൊതിയാന്‍
വെളിച്ചെണ്ണ ഃ ആവശ്യത്തിന്
ഉപ്പ് ഃ ആവശ്യത്തിന്

മാരിനേഷന് ഃ

കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
ഉപ്പ് ഃ ആവശ്യ/ിന്
ചെറുനാരങ്ങ നീര് ഃ 1 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മീന്‍ വ്യത്തിയാക്കി കഴുകിയതിനു ശേഷം ഇരുവശവും വരയുക. മാരിനേഷനായി തയ്യാറാക്കി വച്ചിരിക്കുന്നവയെല്ലാം കൂടി പേസ്ററ് പരുവത്തിലാക്കി മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം മീന്‍ പുറത്തെടുത്ത് നോണ്സ്റ റിക് പാനില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് പാതി വേവില്‍ വറുത്തു മാററി വയ്ക്കുക.
ഇനി മീനിലേയ്ക്കുള്ള മസാല തയ്യാറാക്കുന്നതിനായി പാനില്‍ എണ്ണയൊഴിച്ച് ആദ്യം കടുക് പൊട്ടിയ്ക്കണം. കറിവേപ്പില ഇട്ടശേഷം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ വഴററണം. ഉള്ളി വഴന്നു വരുമ്പോള്‍ തീകുറച്ചതിനുശേഷം കാശ്മീരി മുളകുപൊടി,മഞ്ഞള്പൊളടി,കുരുമുളകുപൊടി എന്നിവ ചേര്ക്കേണം. അതിനുശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന തക്കാളിയും പാകത്തിന് ഉപ്പും ചേര്ക്കുഎക. തക്കാളി നന്നായി വാടിയ ശേഷം തീ അണച്ച് മസാല മാററി വയ്ക്കുക.
വാഴയില ആവശ്യമുള്ള വലുപ്പത്തില്‍ കീറിയെടുത്ത് ചെറുതീയുടെ മുകളില്‍ കാണിച്ച് വാട്ടിയെടുക്കുക.മീന്‍ പൊതിയുമ്പോള്‍ കീറിപോകാതിരിയ്ക്കാനാണിത്. വാഴയില നിവര്ത്തി വച്ച് നടുവിലായി അല്പം മസാല വെയ്ക്കുക അതിനുമുകളിലായി വറുത്തു വച്ചിരിയ്ക്കുന്ന കരിമീന്‍ വയ്ക്കുക. മീനിനു മുകളില്‍ വീണ്ടും കുറച്ചു മസാല വയ്ക്കുക. അതിനുശേഷം വാഴയിലപൊതിഞ്ഞ് കെട്ടിവയ്ക്കുക. വലിയ പാന്‍ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. പൊതിഞ്ഞു വച്ചിരിയ്ക്കുന്ന കരിമീന്‍ പാനില്‍ വച്ച് ഓരോ വശവും 10 മിനിററു വീതം അടച്ചു വച്ചു വേവിയ്ക്കുക.
20 മിനിററിനുശേഷം തീ അണച്ച് മീന്‍ ചൂടോടെ അലങ്കരിച്ച് വിളമ്പാം

 

ഫിഷ്‌ മോളി

മീന്‍ :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
നാരങ്ങാനീര് :- ഒരു സ്പൂണ്‍
ഉപ്പു :- പാകത്തിന്

മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .

സവാള :- രണ്ടു :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളിയ രിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല്‍ :- ഒന്നര കപ്പ്‌
ഒന്നാം പാല്‍ : അരകപ്പ്‌
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ടു തണ്ട്

എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.

 

മീന്‍ ബിരിയാണി

1. നെയ്മീന്‍ / ഐക്കൂറ – ഒരു കിലോ ( ഇതില്‍ പരന്ന കഷണങ്ങള്‍ വറുക്കാന്‍ മാറ്റി വെക്കുക. )
2. ജീരകശാല അരി – 1 കിലോ
3. സവോള – 6 എണ്ണം
4. ഇഞ്ചി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
5. വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
6. തക്കാളി – 2 എണ്ണം
7. പച്ചമുളക് പേസ്റ്റ് ആക്കിയത് – 6 എണ്ണം
8. മുളക് പൊടി – 2 ടീസ്പൂണ്‍
9. മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
10. കുരുമുളക് ചതച്ചത് – 1 ½ ടീസ്പൂണ്‍
11. ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
12. തൈര് – 6 ടേബിള്‍ സ്പൂണ്‍
13. ചെറുനാരങ്ങാ നീര് – 2 ടീസ്പൂണ്‍
14. കറുവപ്പട്ട
15. ഗ്രാമ്പൂ – 5 എണ്ണം
16. ഏലക്ക – 5 എണ്ണം
17. തക്കോലം – 1
18. ബേ ലീഫ് – 1 എണ്ണം
19. അണ്ടിപ്പരിപ്പ് – 10 എണ്ണം
20. അണ്ടിപ്പരിപ്പ് പേസ്റ്റ് ആക്കിയത് – 2 ടേബിള്‍ സ്പൂണ്‍
21. കിസ്മിസ്
22. കസ്കസ് – 1 ടീസ്പൂണ്‍
23. പൈനാപ്പിള്‍ എസ്സെന്‍സ്‌ – 5 ഡ്രോപ്പ്
24. നെയ്യ് – കാല്‍ കപ്പു
25. മല്ലിയില
26. പൊതിനയില
27. വെള്ളം
28. എണ്ണ
29. ഉപ്പു

പാകം ചെയ്യുന്ന വിധം

വറുക്കാന്‍ വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ കഴുകി ഉപ്പും, 1 ടീസ്പൂണ്‍ മുളകുപൊടിയും, ¼ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ½ ടീസ്പൂണ്‍ കുരുമുളക് ചതച്ചത്, 1/2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, 1/2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് , 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.

അണ്ടിപ്പരിപ്പും കസ്കസും കുറച്ചു വെള്ളം ചേര്‍ത്തു പേസ്റ്റ് ആക്കി മാറ്റി വെക്കുക.

അരി കഴുകി 20 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വാലാന്‍ വെക്കുക.

അണ്ടിപ്പരിപ്പും, കിസ്മിസും നെയ്യില്‍ വറുത്തു മാറ്റിവെക്കുക.

ബാക്കി മാറ്റി വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ കഴുകി വെള്ളം ഒഴിച്ച് ഒരു സവാള മുറിച്ചു ഇട്ടു നന്നായി തിളപ്പിക്കണം.. മീന്‍ സ്റ്റോക്ക് തയ്യാറാക്കാന്‍ വേണ്ടിയാണ് . അരമണിക്കൂര്‍ ചെറു തീയില്‍ തിളപ്പിക്കണം. എന്നിട്ട് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെക്കുക.

ഫ്രൈയിംഗ് പാന്‍ ചൂടാക്കി 2 സവോള എണ്ണയില്‍ ക്രിസ്പി ആയി വറുത്തു കോരി പൊടിച്ചു വെക്കണം. അതെ എണ്ണയില്‍ , മാറ്റി വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ വറുത്തു കോരുക.

ബാക്കി എണ്ണയില്‍ കുറച്ചു നെയ്യും കൂടി ഒഴിച്ച് 3 സവോള വഴറ്റുക . 1 ½ ടേബിള്‍ സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, 1 ½ ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് പേസ്റ്റ്, ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടിയും , മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വഴറ്റുക. കുറച്ചു മല്ലിയിലയും പൊതിനയിലയും ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന സവോളയും, ഗരം മസാലയും ചേര്‍ത്തു വഴറ്റുക.. ഇതിലേക്ക് തൈര് ഒഴിച്ച് ഇളക്കി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അണ്ടിപ്പരിപ്പ് കസ്കസ് പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്തു പൊടിഞ്ഞു പോകാതെ ഇളക്കി അഞ്ചു മിനിട്ട് ചെറുതീയില്‍ അടച്ചു വെച്ച് വേവിക്കുക.

ബിരിയാണി മസാല റെഡി !!!!

ചുവടു കട്ടിയുള്ള പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പൂ , ഏലക്ക, ബേ ലീഫ് എന്നിവ ചൂടാക്കി അതിലേക്കു അരി ഇട്ടു രണ്ടു മൂന്നു മിനുട്ട് ഇളക്കുക. അതിലേക്കു മീന്‍ സ്റ്റോക്ക് , വെള്ളം ( ആകെ 10 ഗ്ലാസ് ) ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞു തീ കുറയ്ക്കുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ ചോറ് റെഡി !!!

ധം ഇടുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ കുറച്ച് അണ്ടിപ്പരിപ്പ് വറുത്തതും കിസ്മിസും വിതറുക. പൈനാപ്പിള്‍ എസ്സെന്‍സ്‌ ഒന്ന് രണ്ടു തുള്ളി വീതം ഇടയ്ക്കു തളിക്കുക. ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. പാത്രം അലുമിനിയും ഫോയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു ചെറു തീയില്‍ 20 മിനുട്ട് ധം ചെയ്യുക. ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം..

ചിക്കൻ റോസ്റ്റ് (ചെട്ടിനാട്)

ചെട്ടിനാട് വിഭവങ്ങളെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.

പൊതുവെ എല്ലാ കാര്യത്തിലും ഒരു വ്യക്തിത്വം ഉള്ളവരാണ് തമിഴ് നാട്ടുകാർ.
അവരുടെ അതിഥി മര്യാദ പെരുമാറ്റം സംസാരത്തിലെ മര്യാദ ദൈവ ഭക്തി ഒക്കെ എടുത്തു പറയേണ്ടതാണ്‌.

പൈംതമിഴിന്റെ മാധുര്യം മാറ്റു ഭാഷകള്ക്കില്ല എന്ന് പറയാം. എല്ലാ വാക്കുകള്ക്കും തമിഴിനു സ്വന്തം മൊഴിയുണ്ട് (നമ്മൾ ഒട്ടുമുക്കാലും വാക്കുകൾ ഇംഗ്ലീഷിൽ നിന്ന് കടമെടുത്തു ഉപയോഗിക്കുന്നു)

ഭക്ഷണ സംസ്കാരത്തിലും തമിഴ് നാടിനു അവരുടെതായ രീതികൾ ഉണ്ട്.

ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ

കോഴി – 1 / 2 കിലോ

കൊച്ചുള്ളി – 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്‌)
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 1 കുടം (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം – ഇഞ്ഞിയും വെളുത്തുള്ളിയും ഒരുമിച്ചു അരച്ചെടുക്കുക)

ചെട്ടിനാട്മസാലക്ക്

പച്ചമല്ലി – 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് – 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുള്ള പോലെ)
ജീരകം – 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് – 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)

നല്ലെണ്ണ – 50 മില്ലി (ചെട്ടിനാട് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ്‌ ചെയ്യാറ്)

ഉപ്പു – ആവശ്യത്തിനു
കറിവേപ്പില – 2 കതിര്പ്പ്
മല്ലിയില – 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്

തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉള്ളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേര്ക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ്‌ വെള്ളം ചേർത്ത് അടച്ചു വെച്ച് വേകിക്കുക. വെള്ളം വറ്റി നന്നായി തോര്തി കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി വിളമ്പാം.

Enjoy!!!!!!

ബീഫ് കട്‌ലറ്റ്

ചേരുവകള്‍:-

1. ബീഫ് – 1കപ്പ്
കുരുമുളക്‌പൊടി – അര ടീസ്പൂണ്‍
ഗരം‌മസാല – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
2. എണ്ണ – 1 റ്റീസ്പൂണ്‍
3. സവാള – 1
പച്ചമുളക് – 3
ഇഞ്ചി – 1ടീസ്പൂണ്‍
വെളുത്തുള്ളി – 1ടീസ്പൂണ്‍
4. ഉരുളകിഴങ്ങ്(പുഴുങ്ങി പൊടിച്ചത്) -ഒന്ന് വലുത്
6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
8 കറിവേപ്പില – 1തണ്ട്
9. കോഴിമുട്ട(അടിച്ച് പതപ്പിച്ചത്) – 1
10. കോട്ടിംഗിന് ആവശ്യമായ റെസ്ക്ക്പൊടി

പാകം ചെയ്യുന്ന വിധം

ബീഫ് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്ത്ത് വേവിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 1 റ്റീസ്പൂണ്‍ എണ്ണയൊഴിച്ച്, ചെറുതായി അരിഞ്ഞ സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റുക. നന്നായി വഴന്ന് കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫും അല്പം ഉപ്പും ചേര്ക്കു ക.നന്നായി ഇളക്കി ഇറച്ചിയിലെ വെള്ളം ഇല്ലാതാകുമ്പോള്‍ വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേര്ത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തിട്ട് തീ അണക്കുക.

ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയില്‍ മുക്കി പിന്നെ റെസ്ക് പൊടിയിലും മുക്കി എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം.