OVS - Latest NewsOVS-Kerala News

ഫാ. മത്തായി നൂറനാലിന്റെ 15-ാം ചരമവാര്‍ഷികം; അനുസ്മരണവും ക്വിസ് മത്സരവും

"ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ സഭയുടെ വടക്കൻ കോട്ട കാത്ത ധീര പോരാളി" മലങ്കരയുടെ സൂര്യതേജസ് എന്നറിയപ്പെടുന്ന  ഏഞ്ചൽ  ബാവായുടെ വാക്കുകള്‍

വയനാട്  > മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയും സഹകാരിയുമായിരുന്ന ഫാ. മത്തായി നൂറനാലിന്റെ 15-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനവും ക്വിസ് മത്സരവും 25, 26 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍ നടത്തുമെന്ന് വികാരി ഫാ. ടി എം കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് 10ന് അഖില മലങ്കര ക്വിസ് മത്സരം ആരംഭിക്കും. 26ന് രാവിലെ 10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഡോ. എം ഒ ജോണ്‍ നൂറനാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ ഫാ. മത്തായി നൂറനാല്‍ സ്മാരക അവാര്‍ഡിന്റെ വിതരണം ജനുവരി 14ന് നടത്തും. ഫാ. ജസ്റ്റിന്‍ കുര്യാക്കോസ്, മാത്യൂസ് ജേക്കബ് നൂറനാല്‍, പ്രൊഫ. സണ്ണി മാത്യു, എം സി വിപിന്‍, അഡ്വ. മേഴ്സി അനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.