OVS - Latest NewsOVS-Kerala News

കുറിച്ചി ചെറിയ പള്ളിയിൽ ഓർമപ്പെരുന്നാളും പിതൃസ്മരണയും

കുറിച്ചി :- സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് പള്ളിയുടെ (കുറിച്ചി ചെറിയ പള്ളി) ആഭിമുഖ്യത്തിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 52–ാം ഓർമപ്പെരുന്നാളും പിതൃസ്മരണയും ഒൻപതിനും 10നും നടത്തും. ഒൻപതിന് വൈകിട്ട് ഏഴിന് പുതുവൽസര പ്രകാശധാരയിൽ ഫാ. ഡോ. ബിജേഷ് ഫിലിപ് വചന പ്രഘോഷണം നടത്തും.

10ന് പിതൃസ്മരണ. 8.30ന് ഡോ. യാക്കോബ് മാർ ഐറേനിയസ് കുർബാന അർപ്പിക്കും. 10ന് പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ അനുസ്മരണ പ്രഭാഷണം. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും സ്ഥാനങ്ങൾ ലഭിച്ചവർക്കും ഉപഹാരം. തുടർന്ന് കൈമുത്തും നേർച്ച വിളമ്പും കൊടിയിറക്കലും.