OVS - Latest NewsOVS-Kerala News

കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലങ്കര ഓർത്തഡോൿസ് സഭാ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ആത്മീയ സംഘടകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന DRUXIT എന്ന ത്രിവത്സര ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതിയുടെ കൈപ്പുസ്തകം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്തായ്ക്കു ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന, സഭയുടെ എല്ലാ ആൽമീയ സംഘടനകളുടെയും കേന്ദ്ര ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഡോ . ജോസഫ് മാർ ദിവന്നാസിയോസ്, ഡോ യൂഹാനോൻ മാർ ദിയസ്കോറോസ്, മാത്യൂസ് മാർ തേവോദോസിയോസ്,ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ എന്നീ മെത്രാപ്പോലീത്തമാരും വൈദീക ട്രസ്റ്റീ ഫാ . ഡോ . തോമസ് വര്ഗീസ് അമയിൽ, ആത്മായ ട്രസ്റ്റീ റോണി വര്ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ഭാരവാഹികളായ വൈദീകർ, ബസ്കയോമമാർ, മറ്റു പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ഈ കൈപുസ്തകം സഭയിലെ എല്ലാ വൈദീകർക്കും വിവിധ ആത്മീക സംഘടനാ ഭാരവാഹികൾക്കും പരിശീലനം ലഭിച്ചിരിക്കുന്ന റിസോഴ്സ് പേഴ്‌സ്സൺസീനും നല്ലുന്നതാണ്. എല്ലാ ഇടവകകളിലും DRUXIT പ്രൊജക്റ്റ് കാര്യക്ഷമമായി നടപ്പിലാക്കുവാൻ ഈ പുസ്തകം പ്രയോജകീ ഭവിക്കും.