OVS-Kerala News

സൗജന്യ നേത്രപരിശോധന ക്യാമ്പ്

പുത്തൻകുരിശ് : ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ നേത്രപരിശോധന ക്യാമ്പ് ജൂൺ 18 ഞായറാഴച്ച പുത്തൻകുരിശ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ബോയ്സ് ഹോം ചാപ്പലിൽ നടക്കും .രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ പ്രഗൽഭരായ ഡോക്ടറുടെ സേവനവും ,സൗജന്യ മരുന്ന് വിതരണവും നടക്കും .വികാരി ഫാ.വർഗീസ് ചാക്കോയുടെ അധ്യക്ഷതയിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.ജോമോൻ ചെറിയാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രധാന ശരീര അവയവങ്ങളിൽ ഒന്നായ കണ്ണിന്റെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സും ഇതിനോടൊപ്പം നടക്കുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന ഭാരവാഹികളായ ഗിവീസ് മർക്കോസ് ,പേൾ കണ്ണേത്ത് എന്നിവർ അറിയിച്ചു.