OVS-Kerala News

ഓർമ്മ പെരുന്നാളും നവീകരിച്ച വിശുദ്ധ മദ്ബഹായുടെ പുനർസമർപ്പണവും

കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ യുഹാനോൻ മാംദോനായുടെ ശിരച്ചേദത്തിന്റെയും, പുകഴ്ചയുടെയും പെരുന്നാളും, നവീകരിച്ച വിശുദ്ധ മദ്ബഹായുടെ പുനർസമർപ്പണവും 2023 ജനുവരി 6, 7 (വെള്ളി, ശനി) തീയതികളിൽ ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെയും, ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനിയുടെയും സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഗീവർഗീസ് മാർ ബർണബാസ് തിരുമേനിയുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നു.

ജനുവരി 6-ന് ഇടവക മെത്രാപ്പോലീത്താ അഭി.ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനസ്സുകൊണ്ട്‌ നവീകരിച്ച വി. മദ്ബഹായുടെ കൂദാശ കർമ്മം നിർവ്വഹിക്കുകയും തുടർന്ന് നടക്കുന്ന വി. കുർബാനയ്ക്കു മുഖ്യ കാർമീകത്വം വഹിക്കും. വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ.

പ്രധാന പെരുന്നാൾ ദിവസം രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം 8 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ. കൊടിയിറക്ക്