OVS-Kerala News

പുത്തൻകാവ് ക്രിക് ക്രിക്കറ്റ്: നിരണം സെന്‍റ്   മേരീസ് ജേതാക്കൾ

ചെങ്ങന്നൂർ ∙ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഗീവർഗീസ് മാർ പീലക്സിനോസ് അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റിൽ നിരണം സെന്റ് മേരീസ് യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി.

19 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ നേമല സെന്റ് ജോർജ് യുവജനപ്രസ്ഥാനം രണ്ടും പള്ളിപ്പാട് സെന്റ് ജോർജ് യുവജനപ്രസ്ഥാനം മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഫാ. മത്തായി കുന്നിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫാ. വിൽസൺ ശങ്കരത്തിൽ, ജോജി പി. തോമസ്, സച്ചിൻ വർഗീസ്, സുബിൻ മാത്യു എന്നിവർ പങ്കെടുത്തു.