OVS - Latest NewsOVS-Kerala News

മുഖത്തലപ്പള്ളി തുറക്കണം  ; ക്യാംപയിന്‍ സജീവം

കൊല്ലം ഭദ്രാസനത്തിലെ കക്ഷി വഴക്കിനെത്തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന മുഖത്തല സെന്‍റ്  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി തുറക്കണം എന്ന ആവശ്യം കൂടുതല്‍  ശക്തി പ്രാപിക്കുന്നു. സേവ് മുഖത്തല ക്യാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവരുന്നത്. നാല് പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരിപ്പള്ളിയും പത്ത് വര്‍ഷത്തില്‍ അധികമായി ശോച്യാവസ്ഥയില്‍ കിടക്കുകയായിരുന്ന മുളക്കുളം വലിയപള്ളിയും 2017 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുറന്ന് പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വിശ്വാസികള്‍ ആരാധന പുനരാരംഭിച്ചിരുന്നു. നിയമ നടപടികള്‍ വേഗത്തിലാക്കി മുഖത്തല പള്ളി ഉടന്‍ തുറന്ന് ആരാധന നടത്താനുള്ള സുവര്‍ണ്ണ അവസരം വിനിയോഗിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മലങ്കര സഭയുടെ അഭിവാജ്യഘടകമായ മുഖത്തല പള്ളിയില്‍ ഒരു വിഭാഗം 1947 – ലാണ് തര്‍ക്കം ഉടലെടുക്കുന്നത്. ഇക്കേസില്‍ എറണാകുളം ജില്ലാ കോടതി 2001 ല്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം വ്യവഹാരത്തിലേക്ക് നീങ്ങി ആരാധന തടസ്സപ്പെട്ടപ്പോള്‍ 1936 -ല്‍ താല്‍ക്കാലിക പള്ളി രൂപംകൊണ്ടു.

ഫെയിസ്ബുക്ക് പോസ്റ്റുകള്‍ ചുവടെ

45 വര്‍ഷക്കാല മായി സ്വന്തം ദേവാലയത്തിനു വേണ്ടി കാത്തിരക്കുന്ന മലങ്കര സഭയുടെ അരുമസന്താനങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ മലങ്കര സഭയെ സ്നേഹിക്കുന്ന ഒരോ നസ്രാണികളോടും ആവശ്യപ്പെടുന്നു..45 വര്‍ഷത്തെ വ്യവഹാരവുമായി കൊല്ലം മുഖത്തല സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി.അന്ത്യേഖ്യാ സിംഹാസന വാദം പറഞ്ഞു ഒന്നായി സമാധാനത്തോടെ ആരാധിച്ചിരുന്ന പരി ദേവാലയം വിഘടന്മാര്‍ 1974 ല്‍ ഇടവകയിലെ വിശ്വാസികളുടെ ആരാധനാസ്വാതന്ത്രം ഇല്ലാതാക്കി ആരാധനകള്‍ തടസ്സപ്പെടുത്തി പള്ളി പൂട്ടി താക്കോല്‍ കൈവശപ്പെടുത്തി അന്നുമുതല്‍ ഇന്നുവരെയും പരി.ദേവാലയം പൂട്ടപ്പെട്ടു കിടക്കുന്നു..1974 ല്‍ പള്ളി പൂട്ടപ്പെട്ട അന്നുമുതല്‍ നിലവില്‍ വന്ന കോടതി വ്യവഹാരത്തിന്മേല്‍ 25/08/2001 -ല്‍ ബഹു.എറണാകുളം ജില്ലാ അഡീഷണല്‍1ാം കോടതി പള്ളിയുടെ താക്കോല്‍ നിയമാനുസ്യതം നിയമിക്കപ്പെട്ട വികാരിക്ക് താക്കോല്‍ കൈമാറണമെന്നും ആരാധനാ കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്താന്‍ പാടില്ലാ എന്നും വിധി പ്രസ്ഥാപിച്ചു..ഈ വിധി അംഗീകരിക്കാതെ വിഘടിത യാക്കോബായ വിഭാഗം പള്ളിയും,സ്വത്തുക്കളും കയ്യേറ്റത്തിലൂടെ പിടിച്ചെടുക്കുവാനും അക്രമം അഴിച്ചു വിടാനും ഉള്ള ഗൂഢശ്രമങ്ങളാണ് നാള്‍ ഇതുവരെ നടത്തികൊണ്ടിരിക്കുന്നത്…ഈ പരിശുദ്ധ ദേവാലയം തുറന്നു വിശ്വാസികള്‍ക്കു നല്‍കുവാന്‍ ശ്രമിക്കാതെ വിഘടിത വിഭാഗവുമായി കൂട്ട്ചേര്‍ന്നു ബഹു.കോടതി വിധി അസ്ഥിരപ്പെടുത്താന്‍ ഉള്ള ഗൂഡ നീക്കങ്ങള്‍ പലപ്പോഴായി നടന്നു കഴിഞ്ഞു..ഇനിയും മലങ്കര നസ്രാണികള്‍ ഇ പരി. ദേവാലയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക പ്രവര്‍ത്തിക്കുക ഇൗ ദേവാലയവും അതിലെ വിശ്വാസികളും മലങ്കര സഭയുടെ പൊന്‍ തൂവലുകള്‍ ആകുന്നു…. കാതോലിക്കാ സിംഹാസനം നീണാള്‍ വാഴട്ടെ!!!

മുഖത്തല സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ പടലപിണക്കവും,വ്യക്തി വൈരാഗ്യവും 1939 ല്‍ കേസും കോടതി വ്യവഹാരത്തിലും എത്തപ്പെട്ടു. ഇതു ഓര്‍ത്തഡോക്സ് യാക്കോബായ സഭാ കേസ് ആയിരുന്നില്ല , രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ കേസ് മാത്രം . ഇതിനെ ആണു വിഘടന്മാര്‍ സമുദായ കേസ് എന്ന രീതിയില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഇതു തികച്ചും വ്യാജ പ്രചരണം മാത്രം.1974 ല്‍ ആണ് മുഖത്തല കുരീപ്പള്ളിയില്‍ അന്ത്യോഖ്യന്‍ സിംഹാസന വാദികള്‍ ഉണ്ടാകുന്നത്.അന്നുമുതല്‍ ഒന്നായി ഒരു മനസ്സോടെ ആരാധിച്ചു പോന്ന വി.ദേവാലയത്തില്‍ വിഘടിത സ്വരം ആരംഭിക്കാന്‍ തുടങ്ങിയതും..സത്യം ഇതായിരിക്കെ ഒരു പക്ഷേ ഇന്നത്തെ തലമുറയ്ക്കു കേട്ടറിവ് പോലും ഇല്ലാത്ത സത്യം മറച്ച് വെച്ചിട്ടാണ് പലരും ഇന്നു സ്വന്തം സഭയെ ഒറ്റാന്‍ നോക്കുന്നതും ഇടവക ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഒരു ശ്രമവും നടത്താത്തതും.മലങ്കര സഭാമക്കള്‍ പ്രത്യേകിച്ചു കൊല്ലം ഭദ്രാസന വിശ്വാസികള്‍ മുഖത്തല പള്ളി തുറന്ന് ആരാധിക്കുവാന്‍ വേണ്ടി അണിചേരു!!

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ