OVS - Latest NewsOVS-Kerala News

മാമ്മലശ്ശേരി പെരുന്നാള്‍ കൊടിയിറങ്ങി; ബാഹ്യ ഇടപെടല്‍ ഉണ്ടായതായി ആക്ഷേപം

പിറവം : തര്‍ക്കത്തിലായിരുന്ന മാമ്മലശ്ശേരി മാര്‍ മിഖയേല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയിറങ്ങി.മലങ്കര സഭയുടെ 1934-ലെ ഭരണഘടന ഈ പള്ളിക്കും ബാധകമാണെന്ന ബഹു.കോടതി വിധിയെതുടര്‍ന്നു പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായ മാമ്മലശ്ശേരി പള്ളി തുറക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാള്‍ ഇടവക വിപുലമായി നടത്തി.

(സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോള്‍)

കഴിഞ്ഞ ഒരു വര്‍ഷമായി പള്ളിയില്‍ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാം തകിടം മറിയുമെന്ന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ബാലിശമായ റിപ്പോര്‍ട്ട് ബാഹ്യ ഇടപെടല്‍ കൊണ്ടാണെന്ന് ഇടവകാംഗങ്ങള്‍ ഓ.വി.എസ് ഓണ്‍ലൈനോട് പ്രതികരിച്ചു.നോട്ടീസില്‍ മതിയായ കാരണങ്ങള്‍ നിരത്താത്തത് ദുരൂഹത വര്‍ദ്ധിക്കുകയാണ്.പെരുന്നാളിനോടനുബന്ധച്ചു ക്രമീകരിച്ച ഗാനമേള ഇക്കാരണത്താല്‍ മുടങ്ങി.യാക്കോബായ വിഭാഗത്തിന്‍റെ ഉന്നത സ്വാധീനമാണിതെന്നും അഭിപ്രായപ്പെട്ടു.

വികാരിമാരായ ഫാ.ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്ക്കോപ്പ ,ഫാ.ജോര്‍ജ് വേമ്പനാട്ട് തുടങ്ങിയര്‍ നേതൃത്വം നല്‍കിയ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.