പുതിയകാവ് കത്തീഡ്രൽ പെരുന്നാൾ: വിദ്യാർഥി സംഗമം നടത്തി

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ ഭാഗമായി നടത്തിയ വിദ്യാർഥി സംഗമം എം.എസ്.അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് സഭ പബ്ലിക് സ്കൂളുകളുടെ സെക്രട്ടറി ഫാ.റിജോ മാത്യു ജോസഫ് ക്ലാസെടുത്തു. നഗരസഭ അധ്യക്ഷൻ കെ. വി.ശ്രീകുമാർ, സെന്റ് മേരീസ് ചാ രിറ്റബിൾ സൊസൈറ്റി മാനേജർ വി.ജി.വർഗീസ്, കത്തീഡ്രൽ ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ട റി അനി വർഗീസ്, പെരുന്നാൾ കമ്മിറ്റി കൺവീനർ വിനു ഡാനി യേൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.എം.ഏബ്രഹാം, ഇടി ചാണ്ടി വർഗീസ്, ബിജു ഏബ്രഹാം, യുവജന പ്രസ്ഥാനം അംഗം ടിനു ഇടിക്കുള തോമസ്, പുതിയകാവ് സെൻ്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജിങ് ബോർഡ് അംഗം ബിനു തങ്കച്ചൻ, ബോർഡ് അംഗം വി.ടി. ഷൈൻമോൻ, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി ആർ.ശ്രീകല, ഫാ. റിജോ മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.