OVS-Kerala News

പ്രതിസന്ധികളിൽ മുന്നോട്ടു പോകാൻ യുവജനങ്ങൾക്ക് കഴിയണം : മാര്‍ ക്രിസോസ്റ്റമോസ്

തിരുവല്ല : പ്രതിസന്ധികളിൽ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകാൻ യുവജനങ്ങൾക്ക് കഴിയണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നിരണംഭദ്രാസനം മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സെക്രട്ടറി മത്തായി ടി. വർഗീസ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ പ്രഭാഷണം നടത്തി. പ്രിയ ജേക്കബ്, ഫാ. പി.കെ.ഗീവർഗീസ്, ഫാ. വർഗീസ് ഉമ്മൻ, കേന്ദ്ര ട്രഷറർ ജോജി പി. തോമസ്, വിനോദ് ഫിലിപ്, സജി മാമ്പ്രക്കുഴി, തോമസ് ജോർജ്, അനൂപ് വർഗീസ്, അഭിലാഷ് തോമസ്, റോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.