OVS - Latest NewsOVS-Kerala News

മൈലപ്ര പെരുന്നാള്‍ : ജോര്‍ജിയന്‍ അവാര്‍ഡ്‌ കെ.ഐ.ഫിലിപ് റബാന്

പത്തനംതിട്ട : മൈലപ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ പെരുന്നാള്‍ ആഘോഷം നാളെ തുടങ്ങും.പ്രധാന പെരുന്നാള്‍ മേയ് ആറു  ഏഴു തീയതികളിലാണ് നടക്കുക. രാവിലെ 10 മണിക്ക് കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്ത വി.കുര്‍ബാനയെ തുടര്‍ന്ന്   കൊടിയേറ്റ് കര്‍മ്മം  നിര്‍വഹിക്കും.തുടര്‍ന്ന് 10.30 മണിക്ക് ജോര്‍ജിയന്‍ അവാര്‍ഡ്‌ ദാന ചടങ്ങ്.

‘ജോർജിയൻ അവാർഡ് ഫോർ എക്സലൻസ്’ കെ.ഐ.ഫിലിപ് റബാന്

മൈലപ്ര സെന്‍റ് ജോർജ് ഓർത്ത‍ഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് 2017’ന് കോഴിക്കോട് പുതുപ്പാടി സെന്‍റ് പോൾസ് ആശ്രമത്തിലെ കെ.ഐ.ഫിലിപ് റമ്പാനെ തിരഞ്ഞെടുത്തു. എയ്ഡ്സ്, കുഷ്ഠ രോഗികൾക്കും ആദിവാസി സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ചെയ്തിട്ടുള്ള സേവനങ്ങളും സംഭാവനകളുമാണ് റമ്പാനെ അവാർഡിന് അർഹനാക്കിയത്.10,001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്

ഉച്ചയ്ക്ക് 2.30മണിക്ക് കൊടിയേറ്റ് ഘോഷയാത്ര. തുടര്‍ന്ന് എല്ലാദിവസവും പ്രഭാതനമസ്‌കാരം, സന്ധ്യാനമസ്‌കാരം എന്നിവയുണ്ടാകും. 30ന് 10മണിക്ക് ചെമ്പില്‍ അരിയിടല്‍. രണ്ടുമണിക്ക് അഖില മലങ്കര ക്വിസ് മത്സരം. മേയ് ഒന്നിന് ജീവിതാനന്ദത്തെക്കുറിച്ച് ക്ലാസ്. മേയ് ആറിന് രാവിലെ ആറിന് സമൂഹബലി.10ന് അഖണ്ഡപ്രാര്‍ഥന. 3.30ന് വാദ്യമേളം. ആറിന് പദയാത്രികര്‍ക്ക് സ്വീകരണം.മേയ് 7 ന് രാവിലെ 7 മണിക്ക് ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന ,പകല്‍റാസ,നേര്‍ച്ച സദ്യ,ഉച്ചയ്ക്ക് 1 മണിക്ക് പ്രസിദ്ധമായ ചെബെടുപ്പ് ,രാത്രി 7 മണിക്ക് ബൈബിള്‍ നാടകം എന്നിവ ഉണ്ടായിരിക്കും.