OVS - Latest NewsOVS-Kerala News

25000 തിന്‍റെ തിളക്കത്തില്‍ മലങ്കര നസ്രാണി ഡിസ്കഷന്‍ ഫോറം

സോഷ്യല്‍ മീഡിയയുടെ സ്പന്ദനമായ ഫെസ്ബുക്കില്‍ ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടങ്ങിയ മലങ്കര നസ്രാണി ഡിസ്കഷന്‍ ഫോറത്തിന്‍റെ (എം.എന്‍.ഡി.എഫ്) അംഗ സംഖ്യ ഇരുപത്തിയയ്യായിരം കടന്നു. രണ്ടു വര്‍ഷം കൊണ്ട് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിവിധ സഭകളുടെ വിശ്വാസവും ആരാധനാപരവുമായി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഫോറത്തില്‍ മെത്രാപ്പോലിത്താമാർ ഉൾപ്പെയുള്ളവർ സജീവമാണ്.


ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് പുറമേ യാക്കോബായ, കത്തോലിക്കാ, മാര്‍ത്തോമ്മാ തുടങ്ങി നിരവധി സഭാംഗങ്ങള്‍ അംഗങ്ങളില്‍പ്പെടുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി മലങ്കര അസ്സോസിയേഷനും സമകാലിക വിഷയങ്ങളെ പറ്റിയും ഫോറത്തില്‍ സജീവ ചര്‍ച്ച നടക്കാറുണ്ട്.

ജോയിന്‍ ചെയ്യാം :-  https://www.facebook.com/groups/MalankaraNazraniDiscussionForum/