OVS - Latest News

തൃക്കുന്നത്ത് സെമിനാരിയിൽ സഭാ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു

ആലുവ: തൃക്കുന്നത്ത്  സെമിനാരിയിൽ സഭാ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി കൊടി ഉയർത്തി.സെമിനാരി മാനേജർ റെവ.ഫാ.യാക്കോബ് തോമസ്, റെവ.ഫാ.ജെ പൗലോസ്, റെവ.ഫാ.ജോസഫ് ആൻഡ്രൂസ് എന്നിവർ സഹകാർമികരായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപനായിരുന്ന അമ്പാട്ട്  ഗീവർഗീസ് മാർ കൂറിലോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ്, കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പതിനൊന്നാം ഓർമ്മയുമാണ് ആഘോഷിക്കുന്നത്.
പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികനായിരിക്കും. ഇന്ന് ആറിന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ആരംഭിക്കുന്ന അഖണ്ഡ പ്രാർത്ഥന നാളെ വൈകിട്ട് സമാപിക്കും. ബുധനാഴ്ച ഏഴിന് പ്രഭാത നമസ്കാരം,  എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ വി.കുർബാന,  പ്രസംഗം, 10 .45 നു കബറിങ്കൽ ധൂപപ്രാർത്ഥന, 11 നു വനിതാ സമാജം സമ്മേളനത്തിൽ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെവ.ഫാ.ഫിലിപ്പ് തരകൻ ക്ലാസ് നയിക്കും. 12നു ഉച്ചനമസ്കാരം,  ഒന്നിന് തീർഥാടക സംഗമത്തിന് വൈദീക ട്രസ്റ്റി റെവ.ഫാ.ഡോ.ജോൺസ് അബ്രഹാം കോനാട്ട്, യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റെവ.ഫാ.അജി കെ തോമസ് എന്നിവർ നേതൃത്വം നൽകും.
ആറിന് സന്ധ്യ നമസ്കാരം,  വ്യാഴാഴ്ച ഏഴിന് പ്രഭാത നമസ്കാരം,  എട്ടിന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ കുർബാന,  പ്രസംഗം,  10 .45  നു പ്രദിക്ഷണം, 12  നു നേർച്ച സദ്യ, ആശിർവാദം.