OVS-Kerala News

പുതുപ്പള്ളി വലിയപള്ളിയിൽ പുതുവൽസരാഘോഷവും ആധ്യാത്മിക സംഘടനകളുടെ വാർഷികവും

പുതുപ്പള്ളി :- പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് വലിയപള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ‘ഈറൻ നിലാവ്’ എന്ന പുതുവൽസരാഘോഷവും മറ്റ് ആധ്യാത്മിക സംഘടനകളുടെ വാർഷികവും ഇന്ന് ആരംഭിക്കുന്നു. അ​ഞ്ചു മണിക്കു സന്ധ്യാനമസ്കാരത്തെ തുടർന്ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അസി. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥി ആയിരിക്കും. കോട്ടയം ബാബുരാജിന്റെ കഥാപ്രസംഗം, ഇടവക കേന്ദ്രീകരിച്ചു നടത്തുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് ആത്മീയ സംഘടനകളുടെയും കലാപരിപാടികൾ തുടർന്നു നടക്കും.

നാളെ രാവിലെ അഞ്ചിനു പ്രഭാതനമസ്കാരം, കുർബാന. രണ്ടാം തീയതി അഞ്ചിനു സന്ധ്യാനമസ്കാരത്തെ തുടർന്ന് എല്ലാ ആധ്യാത്മിക സംഘടനകളുടെ വാർഷികവും സൺഡേസ്കൂൾ അധ്യാപകർക്ക് അനുമോദനം, കുട്ടികളുടെ സമ്മാനദാനം എന്നിവ നടക്കും. വികാരി ഫാ. മാത്യു വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഔഗേൻ റമ്പാൻ (ഹോളി ട്രിനിറ്റി ആശ്രമം, റാന്നി) മുഖ്യസന്ദേശം നൽകും. ഫാ. മർക്കോസ് ജോൺ, ഫാ. ഇട്ടി തോമസ് പ്രസംഗിക്കും.