കോലഞ്ചേരി പള്ളിയില്‍ സുവിശേഷ മാഹായോഗം

കോലഞ്ചേരി:- കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയനോമ്പിനോടനുബന്ധിച്ചു നടത്തിവരാറുള്ള സുവിശേഷ മഹായോഗം മാര്‍ച്ച് 18 ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 22 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറിന് സന്ധ്യാ നമസ്കാരത്തോടെ വചന ശുശ്രൂഷയ്ക്ക് തുടക്കമാകും. ഫാ.തോമസ്‌ പി മുകളേല്‍ (അടൂര്‍), ഫാ.ഗീവര്‍ഗീസ് കോശി (കറ്റാനം), ഫാ.സഖറിയ നൈനാന്‍ – സഖേര്‍ അച്ഛന്‍ (കോട്ടയം), വെരി.റവ.ഫാ.ജോസഫ്‌ സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവർ വചന പ്രഘോഷണം നടത്തും. സമാപന ദിവസമായ മാര്‍ച്ച് 21ന് ഫാ.ഡോ.ടി.ജെ ജോഷ്വ, പി.റ്റി ചാക്കോ മാഷ്‌ എന്നിവരെ ഇടവക ആദരിക്കുന്നതാണ്.

error: Thank you for visiting : www.ovsonline.in