OVS-Kerala News

ഗിന്നസ് ലക്ഷ്യവുമായി കൃത്രി​മക്കാൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡിക്കല്‍ എക്സിബിഷനായ ‘മെഡെക്സ്’ പ്രദർ​ശ​ന​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ​മായ സം​ഗ​തി​ക​ളി​ലൊ​ന്ന് ഫിസി​ക്കൽ മെ​ഡി​സിൻ വി​ഭാ​ഗ​വും ലിം​ബ് ഫി​റ്റിംഗ് സെന്‍ററും സം​യു​ക്ത​മാ​യി നിർ​മ്മിച്ച 20 അ​ടി നീ​ളത്തിലു​ള്ള കൃ​ത്രിമ​ക്കാലി​ന്‍റെ മാ​തൃ​ക​യാ​ണ് ( പോളി സെന്ട്രി​ക് നീ ജോ​യി​ന്‍റ് ) ഗി​ന്ന​സ് റെക്കാര്‍ഡ് എ​ന്ന ലക്ഷ്യ​വും ഈ നിർ​മ്മാണത്തിന് പു​റ​കി​ലു​ണ്ടെ​ന്ന് ഇ​തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ള്‍ പ​റ​യു​ന്നു. അ​തി​ലു​പ​രി പൊതു​ജ​നങ്ങൾ​ക്ക് കൃ​ത്രിമ അ​വ​യ​വ​ങ്ങൾ വ​ച്ചുപി​ടി​പ്പി​ക്കു​ന്നതി​നെക്കു​റി​ച്ചു​ള്ള മി​ഥ്യാധാ​ര​ണക​ളെ അ​ക​റ്റാനും അ​ത് സ​ഹാ​യി​ക്കും.

പ​തി​ന​ഞ്ച്ദി​വ​സം കൊ​ണ്ട് ലിം​ഫ് ഫിറ്റിം​ഗ് സെന്‍റെറിലെ പ്രോസ്തെറ്റിസ്റ്റ് ഷാ​ജു വി.ചെ​റി​യാൻറെ( ഷാജു കണ്ടനാട് സെന്റ്‌ മേരീസ് ഇടവക അംഗംമാണ്, അത് പോലെ ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകന്റെ സജീവ പ്രവര്‍ത്തകനുമാണ്) നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ , പ്രബോ​ദ്കു​മാർ, ഷൈ​നിരാ​ജ്, അ​രുൺ മർ​ക്കോസ് എ​ന്നിവര്‍ കോബ്ളര്‍ വിനോദിന്റെ സഹായവും തേടിയാണ് ഇ​ത് നിർ​മ്മിച്ച​ത്.എൺ​പ​തി​നാ​യി​രം രൂ​പ​യാ​ണ് ഇ​തി​ന്റെ നിർ​മ്മാണ​ത്തിനാ​യി ചെ​ല​വാ​യ​ത്. മ​ദ്രാ​സ് മെ​ഡി​ക്കൽ കോളേ​ജി​ന്‍റെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ മെഡിസിനിലാണ് ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ കൃത്രിമ കാല്‍ ഉള്ളത്.തെർ​മോക്കോ ൾ,പ്ലാ​സറ്റിക്, ത​ടി, പൈപ്പ്,സി​മ​ന്റ്എ​ന്നി​വ​ യാ​ണ് കൃ​ത്രി​മ​ക്കാലി​ന്റെ നിർ​മ്മാണ​ത്തി​നാ​യിഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന വ​സ്തു​ക്കൾ.
ഇ​തു​പോലെ വി​ജ്ഞാ​ന​പ്ര​ദ​ മായനി​ര​വ​ധികാ​ര്യ​ങ്ങ​ളു​ണ്ട് പ്രദർ​ശ​ന​ത്തിൽ.ര​ണ്ടു​മൂ​ന്ന് മ​ണി​ക്കൂ​റു​ക​ളെ​ങ്കിലും വേണം പ്ര​ദർ​ശ​നം ക​ണ്ടു​തീ​രാൻ.കണ്ടനാട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ഇടവകാംഗമായ ശ്രീ.ഷാജു മുന്‍ പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും  ആയിരുന്നു കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഇടവകാംഗമാണ് ശ്രീ.  അരുണ്‍ മാര്‍ക്കോസ്.