OVS - Latest NewsOVS-Exclusive NewsOVS-Kerala News

മലങ്കര സഭാ തർക്കങ്ങൾ അവസാനിപ്പിച്ച് കൊണ്ട് പിറവം പള്ളിയുടെ വിധി ബഹു സുപ്രിം കോടതി പുറപ്പെടുവിച്ചു.

ഡല്‍ഹി : മലങ്കര സഭാ തർക്കങ്ങൾ അവസാനിപ്പിച്ച് കൊണ്ട് പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ വിധി ബഹു സുപ്രിം കോടതി പുറപ്പെടുവിച്ചു. മലങ്കര സഭയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന കക്ഷി തർക്കം പരിപൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി ബഹു സുപ്രിം കോടതി ജൂലായ് 3 2017-ൽ കോലഞ്ചേരി , മണ്ണത്തൂർ, വരിക്കോലി പളളികളുടെ കേസുകളിൽ വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഈ വിധികൾ ആ പള്ളികൾക്ക് മാത്രമെന്നും മറ്റ് പള്ളികളെ അത് ബാധിക്കില്ല എന്നുമായിരുന്ന വിഘടിത വിഭാഗം വാദിച്ചിരുന്നത്. ഈ വാദഗതി പൂർണ്ണമായി ഇന്ന് സുപ്രിം കോടതി തള്ളി.

ജൂലായ് 3 വിധി മലങ്കരസഭയ്ക്കാകമാനം നൽകിയ വിധിയാണ് എന്നും മലങ്കര സഭ ഒരു ട്രസ്റ്റാണെന്ന കണ്ടെത്തൽ നിലനിൽക്കുമെന്നും ആ ട്രസ്റ്റിൽ ഉൾപ്പെട്ട എല്ലാ പള്ളികളും 1934 സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും അവിടെ Sec 92 പ്രകാരമുള്ള സ്കീം ആവശ്യമില്ല എന്നും വിധി കൽപ്പിക്കപ്പെട്ടിക്കുന്നു. 

പള്ളിത്തർക്കങ്ങൾ പരിഹരിക്കുന്ന കീഴ്കോടതികൾ ജുലായ് 3 വിധി മാറ്റി വച്ച് കൊണ്ടോ 1934 ഭരണഘടന മാറ്റി നിർത്തിക്കൊണ്ടൊ വിധി പ്രസ്താവം നടത്തിക്കൂടാ എന്നും വിധിയിൽ പ്രതിപാദിച്ചിരിക്കുന്നു. ജൂലായ് 3 വിധി നടപ്പാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥതലത്തിൽ നടപടി ഉണ്ടാവണം. ഗവൺമെന്റും പോലീസ് അധികാരികളും, ഭരണ സംവിധാനവും വിധി നടപ്പാക്കുന്നത് ഉറപ്പ് വരുത്തണം.

വിധി പ്രസ്താവന മാത്രമല്ല വിധി നടത്തിപ്പ് കൂടിയാണ് ഇന്ന് ബഹു സുപ്രിം കോടതി ഉറപ്പ് വരുത്തിയിരിക്കുന്നത്. കിഴ്കോടതികൾക്കോ മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥ സംവിധാനങ്ങൾക്കൊ തങ്ങൾക്ക് വിധി നടപ്പിൽ വരുത്തുന്നതിന് ബാധ്യത ഇല്ല എന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കാത്ത പഴുതുകൾ ഇല്ലാത്ത സുപ്രധാന വിധിയാണ് ഇന്ന് ബഹു. ഉന്നതനീതിപീഠത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ഈ വിധി ഓരൊ മലങ്കര നസ്രാണിക്കും അഭിമാനത്തിന് ഇടനൽകും. സഭയിൽ സമാധാനം ഉണ്ടാകും. വിരുദ്ധതയല്ല സുസ്ഥിരമായ ഭരണമാണ് സഭയിൽ ഉണ്ടാവേണ്ടത് എന്ന സന്ദേശം നൽകിക്കഴിഞ്ഞു. വിരുദ്ധരോട് ഒരു വാക്ക്, സഭയിൽ സമാധാനം ഉണ്ടാക്കണം, കലഹങ്ങൾ അവസാനിപ്പിക്കണം, ഒരപ്പത്തിന്‍റെ അംശികളായി ഒന്നിച്ച് പോകുന്നതിന് തയ്യാറാവണം. ഒരു സഭയായി ഒരൊറ്റ ജനതയായി ദൈവസന്നിധിയിൽ മുന്നേറാൻ അവസരമൊരുക്കണം.

മലങ്കര സഭയ്ക്ക് വേണ്ടി, കേസ് നടത്തിപ്പിന് വേണ്ടി, സഭയുടെ വിജയത്തിനായി പ്രാർത്ഥിച്ച, പ്രവർത്തിച്ച ഒരോരുത്തർക്കും, ദൈവസന്നിധിയിലെക്ക് വാങ്ങിപ്പോയ പിതാക്കന്മാരെയും ഓർത്തോഡോക്സ് വിശ്വാസ സംരക്ഷകൻ നന്ദിയോടെ ഓർക്കുന്നു. അവർക്ക് ആശംസകൾ അർപ്പിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ സി.യു സിങ്ങ് ഹാജരായി.

ഓ.വി.എസ് ന്യൂസ്‌ ഡസ്ക് 

പരി.ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായും “പിറവം മര്‍ദ്ദനവും

ചരിത്ര വഴികളിലൂടെ പിറവം മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രല്‍