Outside KeralaOVS - Latest NewsOVS-Pravasi News

ദോഹ മലങ്കര ഓർത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ മൂന്ന് നോമ്പ് ആചരണവും വചന ശുശ്രൂഷയും അനുഗൃഹീതമായി നടത്തപ്പെട്ടു

ഖത്തർ: MOC ദോഹ ഇടവകയിൽ 2023 ജനുവരി 29,30,31 തീയതികളിൽ വിശുദ്ധ മൂന്നു നോമ്പ് ആചരണത്തിൻ്റെ ഭാഗമായി റവ. ഫാ. അലക്‌സ് ജോണിൻ്റെ (കോട്ടയം ഭദ്രാസനം) നേതൃത്വത്തിൽ അനുഗ്രഹീതമായ വചന ശുശ്രൂഷ നടത്തപ്പെട്ടു. മായൽത്തോ പെരുന്നാൾ ദിനമായ ഫെബ്രുവരി 1 -ന് നോമ്പുവീടലിനോട് അനുബന്ധിച്ചു വൈകുന്നേരം സന്ധ്യാനമസ്കാരത്തെത്തുടർന്ന് റവ. ഫാ. അലക്‌സ് ജോണിൻ്റെ മുഖ്യകാർമ്മികത്വത്തിലും, ബഹു. വികാരി റവ. ഫാ. ഗീവർഗ്ഗീസ് ഏബ്രഹാം, ബഹു. സഹ വികാരി റവ. ഫാ. ഷെറിൻ തോമസ്സ് എന്നീ വന്ദ്യ ആചാര്യന്മാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. പരിശുദ്ധ മൂന്നു നോമ്പിനോടനുബന്ധിച്ച് നടന്ന എല്ലാ ശുശ്രൂഷകളും വളരെ അനുഗ്രഹപ്രദമായി നടത്തുവാൻ ദൈവം തമ്പുരാൻ ഇടയാക്കി. ഇടവകയിലെ വളരെയധികം ആളുകൾ ഇതിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.