OVS-Kerala News

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ പെരുന്നാൾ സമാപിച്ചു

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിട്ടുളള പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നീ പിതാക്കന്മാരുടെ  സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.  ഇന്നലെയും ഇന്നുമായാണ് പെരുന്നാൾ കൊണ്ടാടിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കുകയും,  വി. കുര്‍ബ്ബാന അനന്തരം  സമാപന സന്ദേശം നല്‍കുകയും ചെയ്തു. അഭി.സഖറിയാസ് മാർ അന്തോണിയോസ് മെത്രാപോലിത്ത അനുസ്മരണ പ്രസംഗം നടത്തി. മെത്രാപ്പോലീത്തമാരായ അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്,  അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.യാക്കോബ് മാര്‍ ഏലിയാസ്, അഭി.ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, അഭി.ഡോ.   മാത്യൂസ് മാര്‍ തീമോത്തിയോസ്, അഭി.ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, അഭി.അലക്സിയോസ് മാര്‍ യൗസേബിയോസ്, റമ്പാച്ചൻമാർ, കോർ എപ്പിസ്കോപ്പാമാർ, വൈദീകർ, വൈദീക സെമിനാരി വിദ്യാർഥികൾ എന്നീവർ  പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു. വിശുദ്ധ കുർബാനന്തരം  സഭയുടെ Ministry  of Human  Empower  Department ന്റെ നേതൃത്വത്തിൽ സഭ  ഒന്നടങ്കം 2017 ഊർജ്ജ-ജല സംരക്ഷണ വർഷമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നതായി പരിശുദ്ധ ബാവ തിരുമേനി അറിയിച്ചു. തുടർന്ന് പ്രദിക്ഷിണവും നേർച്ചയോടും കൂടെ പെരുന്നാൾ ചടങ്ങുകൾക്ക് പരിസമാപ്തിയായി. അനേകം വിശ്വാസികൾ വിവിധ സ്ഥലങ്ങളിൽ നിന്നായി പെരുന്നാളിൽ പങ്കെടുത്തു.