OVS-Kerala News

ലക്ഷ്യബോധവും ക്രിയാത്മകതയും നേതൃത്വത്തിലുണ്ടാവണം : മാര്‍ പോളിക്കാര്‍പ്പോസ്

കോട്ടയം :- ലക്ഷ്യബോധത്തോടെ ക്രിയാത്മകമായി സമൂഹത്തിന് പ്രകാശം പരത്തുവാന്‍ കഴിയണമെന്ന് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ബാലസമാജം ഉത്തരമേഖല നേതൃത്വ പരിശീലന ക്യാമ്പ് ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.എം.മാത്യു ക്ലാസ്സ് നയിച്ചു. ജെഫിന്‍ വര്‍ഗീസ് പ്രഭാഷണം നടത്തി. വെരി.റവ.പി.യു.കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പ, റവ.ഫാ.ജെയിംസ് മര്‍ക്കോസ്, റവ.ഫാ.ബോബി വര്‍ഗീസ്,    റവ.ഫാ.യാക്കോബ് തോമസ്, റവ.ഫാ.ജിതിന്‍ ജോര്‍ജ്ജ്, ശ്രീ.ജേക്കബ് തോമസ്, ശ്രീ.ഷൈജു ജോണ്‍, ശ്രീമതി ആനി ജോണ്‍, ജെബിന്‍ സാബു, റിജോഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം മുതല്‍ ബത്തേരി വരെയുളള ഭദ്രാസനങ്ങളില്‍ നിന്നായി നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.