OVS - Latest NewsOVS-Kerala News

പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തുക നിർധനനായ രോഗിക്ക് നൽകി മാതൃകയായി കാഞ്ഞിരമറ്റം സെൻറ്.ഇഗ്നേഷ്യസ് ഓർത്തോഡോക്സ് പള്ളി

കൊച്ചി: കാഞ്ഞിരമറ്റം സെൻറ്.ഇഗ്‌നേഷ്യസ് ഓർത്തോഡോക്സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള മോർ  ഇഗ്‌നേഷ്യസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. 2016 ഡിസംബർ  മാസം 31 ,2017 ജനുവരി 1 , 2 തിയ്യതികളിലായാണ് പെരുന്നാൾ ആചരിച്ചത്.
ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി ലഭിച്ച തുക നിർധനനായ  രോഗിക്ക് നൽകി ഇടവക ക്രൈസ്‌തവ സാക്ഷ്യത്തിനു മാതൃകയായി. തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള രോഗിയായ നിർധന യുവാവിന്  ഇടവക വികാരി വെരി.റെവ.മാത്യൂസ് പുളിമൂട്ടിൽ കോർഎപ്പിസ്‌കോപ്പ  പെരുന്നാൾ സമാപന ദിവസമായ ഇന്ന്(02-01-17) തുക കൈമാറി. സഹവികാരി റെവ.ഫാ.ബിജു എബി മാത്യൂസ്,  മറ് ഇടവക ഭാരവാഹികൾ സന്നിഹിതരായിരുന്നു.
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിൽപെട്ട ഇടവകയാണ് കാഞ്ഞിരമറ്റം സെൻറ്.ഇഗ്‌നേഷ്യസ് ഓർത്തോഡോക്സ് പള്ളി .
പെരുന്നാൾ ആഘോഷങ്ങളുടെയും പള്ളികൾ മോടിപിടിപ്പിക്കുന്നതിലൂടെയും ലക്ഷങ്ങൾ ചിലവാക്കുന്ന ഈ കാലത്ത് ഇതുപോലുള്ള പ്രവർത്തികൾ മറ്റുള്ളവർക്കുകൂടി പ്രചോദനമാകുന്നതാണ്. നമ്മുടെ നാട്ടിൽ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർക്കും, സാമ്പത്തിക പരാധീനത മൂലം ചികിത്സിക്കാൻ സാധിക്കാത്തവർക്കും ചെയ്യുന്ന ഏതൊരു പുണ്ണ്യപ്രവർത്തിയും സമൂഹത്തിനു മാതൃകയായിത്തീരും.