OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ  തിരെഞ്ഞെടുപ്പ് ചൂടിലേക്ക്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് പ്രസിദ്ധീകരിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷനില്‍ പങ്കെടുക്കാന്‍ അവകാശമുള്ള പള്ളി പ്രതിപുരുഷന്‍മാരുടെയും അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതിയുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ കേട്ട് തീര്‍പ്പു കല്‍പ്പിക്കാന്‍ അസോസിയേഷന്‍ യോഗം പ്രസിഡന്‍റ് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ ട്രിബ്യൂണലിനെ നിയമിച്ചു.

ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ 2017 ജനുവരി 10, 11 തീയതികളിലും ജനുവരി 27-നും ട്രിബ്യൂണല്‍ പരിശോധിക്കുക. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണ്. അവസാന ലിസ്റ്റ് ജനുവരി 29-ന് പ്രസിദ്ധീകരിക്കും.പള്ളി പ്രതിപുരുഷന്‍മാരുടെ ലിസ്റ്റ് സംബന്ധിച്ച പരാതികളും ട്രിബ്യൂണല്‍ കേള്‍ക്കും.

സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ് ട്രിബ്യൂണല്‍ അധ്യക്ഷന്‍. ഫാ.പി.കെ.സഖറിയ പെരിയോര്‍മറ്റം, അഡ്വ.മാത്യൂസ് മഠത്തേത്ത്, അഡ്വ.മത്തായി മാമ്പള്ളി, തോമസ് ജോണ്‍ മോളേത്ത് എന്നിവരാണ് ട്രിബ്യൂണലിലെ മറ്റ് അംഗങ്ങള്‍.

⇒   മലങ്കര അസോസിയേഷന്‍ പ്രാഥമിക ലിസ്റ്റ് കാണാം 

മലങ്കര അസോസിയേഷന്‍ മാര്‍ച്ച്‌ ഒന്നിന് എം.ഡി സെമിനാരിയില്‍ ; നടപടിചട്ടങ്ങള്‍ നിലവില്‍ വന്നു