Outside KeralaOVS - Latest News

സംയുക്ത ഓര്‍മ്മപെരുന്നാളും ഹ്യുമാനിറ്റോറിയന്‍ അവാര്‍ഡ് ദാനവും ഉത്തരേന്ത്യയില്‍

കൊച്ചി : ഡല്‍ഹി ഭദ്രാസനത്തിന്‍റെ പ്രഥമ അധിപനായിരുന്ന ഡോ.പൗലോസ്‌  മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 20-മത് ഓര്‍മ്മയും ,ഭദ്രാസന ഇടവകയുടെ മുന്‍ അധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഇയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തയുടെ 5-മത് ഓര്‍മ്മയും സംയുക്തമായി ഹരിയാന അംബാല സെന്‍റ് തോമസ്‌ ഓര്‍ത്തഡോക് സ് പള്ളിയില്‍ നവംബര്‍ 27-ന് നടക്കും.

മലങ്കര സഭയുടെ അപ്പോസ്തലനായി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിച്ച പി.കെ ജോര്‍ജ് കശീശായുടെ സ്മരണാര്‍ത്ഥം അംബാല ഇടവക ഏര്‍പ്പെടുത്തിയ ഫാ.പി.കെ ജോര്‍ജ് മെമ്മോറിയല്‍ ഹ്യുമാനിറ്റോറിയല്‍ അവാര്‍ഡിനു അര്‍ഹയായ ശ്രീമതി സൂസന്‍ ജോണിന് സമ്മാനിക്കും . ഛത്തീസ്ഗഡ്‌,ലുധിയാന,ജലന്ധര്‍ ,അംബാല ഇടവകയുടെ സംയുക്തയാഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ വി.കുര്‍ബാനന്തരം ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും .സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് വര്‍ഗീസ്  മുഖ്യ പ്രഭാഷണം നടത്തും.