OVS-Pravasi News

ഫുജൈറ സെന്‍റ്  ഗ്രീഗോറിയോസ് ഇടവകയില്‍ കൊയ്ത്തുത്സവം

യു.എ.ഇ :   ഫുജൈറ സെന്‍റ്   ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്ത‍ഡോക്സ് ഇടവക കൊയ്ത്തുത്സവം നടത്തി. ചലച്ചിത്ര നടി ദിവ്യാ പിള്ള ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഏബ്രഹാം തോമസ് അധ്യക്ഷനായിരുന്നു.നാടൻ ഭക്ഷണശാലകൾ, നസ്രാണി പലഹാരങ്ങൾ, പായസങ്ങൾ, ബിരിയാണി വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ, പുസ്തകങ്ങൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു. മിമിക്സ് പരേഡ്, കോമഡി ഷോ,ഗാനമേള എന്നിവയുമരങ്ങേറി.

ഫാ. ജോൺ സാമുവൽ, ഫാ. ഐപ്പ് അലക്സ്, ഫാ. എം.എം.തോമസ്, ഫാ. ജോൺ ജേക്കബ്, ഫാ. ഗ്രിഗറി വർഗീസ് ദാനിയൽ, ബേബി തങ്കച്ചൻ, ഇടിക്കുള സക്കറിയ, ജെറിൻ ബാബു കോശി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.ജി.മാത്യു, ഡോ. കെ.സി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.