OVS-Pravasi News

മാവേലിക്കരയില്‍ കുരിശടി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതില്‍ ബഹറിന്‍ മന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ തലപ്പള്ളിയും മാവേലിക്കര പടിയോലയുടെ ചരിത്രമുറങ്ങുന്ന ദേവാലയവുമായ പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയുടെ, പരിശുദ്ധ പരുമലതിരുമേനിയുടെ നാമധേയത്വത്തിലുള്ള നടയ്ക്കാവ് കുരിശടി കഴിഞ്ഞ ദിവസം രാത്രിയില്‍ ചില സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതില്‍ ബഹറനിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ “മന്ന” പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. പ്രസിഡണ്ട് റ്റി. ഐ. വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍, അടിക്കടി ഉണ്ടാകുന്ന ഇത്തരം അതിക്രമത്തിലും അതിനെതിരെ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിലും ശക്തമായി അംഗങ്ങള്‍ സംസാരിച്ചു. മുതിര്‍ന്ന അംഗം സി. പി. വര്‍ഗ്ഗീസ്, വൈസ് പ്രസിഡണ്ട് എബി കുരുവിള, സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ്, ട്രഷറാര്‍ വി. റ്റി. വര്‍ഗ്ഗീസ്, പബ്ലിസിറ്റി കണ്വ്വീനര്‍ ഡിജു ജോണ്‍ മാവേലിക്കര എന്നിവര്‍ സംസാരിച്ചു.