OVS - Latest NewsOVS-Kerala News

പുതിയകാവ് കത്തീഡ്രല്‍ കുരിശടി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു ; പ്രതിഷേധം വ്യാപകം   

സുമോദ് മാമ്മൂട്ടില്‍ തോമസ്‌

മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെ തല പള്ളിയും മാവേലിക്കര പടിയോലയുടെ ചരിത്രമുറങ്ങുന്ന ദേവാലയുമായ പുതിയകാവ് സെന്‍റ്  മേരിസ് ഓർത്തഡോക്സ് കത്തീഡ്രല്‍ പള്ളിയുടെ പരിശുദ്ധനായ  പരുമല തിരുമേനിയുടെ  നാമധേയത്വത്തിലുള്ള നടയ്ക്കാവ്  കുരിശടി കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തകർത്തതിൽ പ്രതിഷേധം  ശക്തം.

2e58aceb-fbed-47fd-95d3-607cb007e594

അടിക്കടി ഉണ്ടാകുന്ന ഇത്തരം അതിക്രമത്തിലും  അതിനെതിരെ  നടപടി സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിലും പ്രതിഷേധിച്ച്  ഇന്ന് (നവംബര്‍ 4) വൈകിട്ട് കത്തീഡ്രലില്‍  നിന്ന് അരംഭിച്ച പ്രതിഷേധ റാലിയിലും, തുടർന്ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനില്‍  നടന്ന പ്രതിഷേധ യോഗത്തിലും നൂറ് കണക്കിന് വിശ്വാസികളും യുവജന പ്രസ്ഥാനാഗംങ്ങളും പങ്കാളികളായി.

c47df57a-5d0a-48e5-90b8-ba1599e39c60

യോഗം കത്തീഡ്രൽ ഇടവക വികാരി ഫാ. ജോൺസ് ഈപ്പൻ ഉദ്ഘാടനം  ചെയ്തു. കത്തീഡ്രൽ സെക്രട്ടറി ശ്രീ സൈമൺ കൊമ്പശ്ശേരി, ട്രസ്റ്റി ശ്രി. കോശി തുണ്ടുപറമ്പിൽ, മുൻ ഇടവക വികാരി ഫാ.ഡി.ഗീവർഗ്ഗീസ്, സഹ വികാരി ഫാ. ബിജി ജോൺ, ഓര്‍ത്തഡോക് സ്  യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍സെക്രട്ടറി ഫാ.അജി കെ.തോമസ്, മുൻ ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ് ജോൺ കല്ലട എന്നിവരും യുവജന പ്രസ്ഥാന വൈസ് പ്രസിഡന്‍റ്  ശ്രീ.ജോജോ മാത്യു ജോണിന്‍റെയയും   ജോയിന്‍റ് സെക്രട്ടറി ശ്രീ. ജോയൽ ഫിലിപ്പിന്‍റെയും  നേതൃത്വത്തിലുള്ള പ്രസ്ഥാനാംഗംങ്ങളും പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന യോഗത്തിലും നേതൃത്വം നൽകി.