OVS - Latest NewsOVS-Kerala NewsVideos

സഭാ ചരിത്രത്തിലൂടെയൊരു ദൃശ്യയാത്ര; ‘ആറാം കൽപന’ക്ക് മികച്ച പ്രതികരണം;ഓ.വി.എസിന് അഭിമാന നിമിഷം

കൊച്ചി » മലങ്കര സഭാ സ്നേഹികളുടെ കൂട്ടായ്മയായ ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ (ഓ.വി.എസ് ) പ്രസ്ഥാനം ഓക്സിയോസ് സിനിമാസിന്റെ ബാനറില്‍ സഭാ തര്‍ക്കം ആസ്പദമാക്കി  നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ആറാം കല്പന’യ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം. ഫേസ്ബുക്ക്‌ വഴിയും സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ വഴിയും റീലിസ് ചെയ്തത് ഒരു വര്‍ഷത്തിനുള്ളില്‍  കണ്ടു പ്രതികരിച്ചത് പതിനായിരങ്ങൾ…..യുറ്റൂബിൽ മാത്രം ഇതിനോടകം ആറാം കല്പന കണ്ടത് 40,300  പേരിനു മുകളിൽ!

കാലാകാലങ്ങളിലായി നിലനില്‍ക്കുന്ന സഭാ തര്‍ക്കവും വിദേശ മേല്‍ക്കോയ്മയുമാണ്‌ ചിത്രത്തിന്‍റെ ഇതിവൃത്തം. ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ അംഗമായ ജിന്‍സണ്‍ മാത്യു രചയും സംവിധാനവും നടത്തിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ചാരണ്‍ സി രാജ്, സിബി സൈഫ് എന്നിവരാണ്. എഡിറ്റിംഗ് കൃഷ് പണിക്കരും നിര്‍വഹിച്ചു. സിദ്ധാര്‍ത്ഥ പ്രതീപ് സംഗീതം നല്‍കിയ ചിത്രത്തില്‍ ഫിനാന്‍സ് അജു മാത്യു കൈകാര്യം ചെയുന്നു. കോലഞ്ചേരി, പുത്തന്‍ കുരിശ്, തിരുവനന്തപുരം, പാമ്പാക്കുട, പാമ്പാടി എന്നിവടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മലങ്കര വര്‍ഗീസിന്‍റെ സ്മരണാര്‍ത്ഥം ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍(ഓ.വി.എസ്) നിര്‍മ്മിച്ച ആറാം കല്പന അദേഹത്തിന്‍റെ ജന്മനാടായ പെരുമ്പാവൂരില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ 2015 ഡിസംബര്‍ മാസത്തില്‍  നടന്ന ചടങ്ങിലായിരുന്നു ഹൃസ്വചിത്രം സമര്‍പ്പിച്ചത്.2015 ജൂൺ 15നു തൃശൂർ വെച്ച് നടക്കുന്ന ഈസ്റ്റേൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ആറാം കല്‍പന പ്രദർശിപ്പിച്ചു.