OVS - ArticlesOVS - Latest NewsOVS-Kerala News

നിങ്ങള്‍ വൈകാരിക പ്രതിസന്ധിയിലാണോ ? വിപാസന ഹെല്‍പ്പ്ലൈന്‍ സാന്ത്വനമേകും

കുടുംബ ജീവിതത്തെ കൂടുതല്‍ സമൃദ്ധമാക്കുക, സമൂഹത്തില്‍ ആത്മഹത്യ പ്രവണതകള്‍ കുറയ്‌ക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വൈകാരിക സഹായപദ്ധതിയായ ‘വിപാസ്സന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്‍റെര്‍’ സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്നത്‌ വൈകാരിക പ്രതിസന്ധിയിലായിരിക്കുന്നവരെ ടെലിഫോണ്‍, ഹെല്‍പ്പ്‌ ലൈനിലൂടെ സാന്ത്വനിപ്പിക്കുക എന്നതാണ്.

1

ആത്മഹത്യകളും അപകട മരണങ്ങളും നടന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കുക, പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ്‌ വിപാസന സെന്‍റെര്‍ ലക്ഷ്യമിടുന്നത്‌ ഇതിനായി സന്നദ്ധ സംഘടനകളുമായും വിവിധ സഭകളുടെയും മതവിഭാഗങ്ങളുടെയും യുവജന വനിതാ സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കും.

Teenager depressed sitting inside a dirty tunnel

2015 മെയ്‌ മാസത്തില്‍ ആരംഭിച്ച വിപാസന സപ്പോര്‍ട്ട് സെന്‍റെര്‍ സംരംഭത്തിനു വേണ്ടത്രേ ശ്രദ്ധ കിട്ടിയോ എന്നത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.ജാതി മത ഭേതമന്യേ സഭാംഗങ്ങള്‍ ഉള്‍പ്പടെ ഏതൊരു വ്യക്തിക്കും ആവിശ്യമനുസരണം വിപാസനയുടെ 24*7 മണിക്കൂര്‍ സേവനം തേടാം.കൌണ്‍സിലിംഗില്‍ പ്രാവീണ്യം നേടിയ വോളന്‍ന്റിയര്‍മാരോട്  പേര്‍ വിവരങ്ങള്‍ പരസ്യപ്പെടുതേണ്ടതില്ല .

18lrjbr6kkzdujpg

ആത്മഹത്യാശ്രമത്തിനു ശരിയായ ചികിൽസയാണു വേണ്ടത്. ശരീരത്തിനു രോഗം വരുമ്പോൾ ചികിൽസിക്കുന്നതുപോലെ മനസ്സിനു രോഗം വരുമ്പോഴും ചികിൽസയാണ് ആവശ്യം. ഒരോ വർഷവും അത്മഹത്യയിലൂടെ സംസ്ഥാനത്തു 10,000 ജീവനുകൾ നഷ്ടപ്പെടുന്നു എന്നത് അതീവ ഗൗരവമായി കണേണ്ടതാണ്. ആത്മഹത്യാ പ്രതിരോധ നടപടികൾക്കു സമൂഹം ഉണർന്നു പ്രവർത്തിക്കണം.

വിപാസന ഹെല്‍പ്പ്ലൈന്‍ : 0481-2584533, 7025067695
മെയില്‍ ഐഡി : vipassana.mohe@gmail.com
വെബ്സൈറ്റ് : http://vipassana-mosc.org/