OVS-Kerala News

മാവേലിക്കര ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനം“അചാര്യ വന്ദനം”മാതൃകയാകുന്നു

ആലപ്പുഴ : മാവേലിക്കര ഭദ്രാസന  വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ റിട്ടയേർഡായി വിശ്രമജീവിതം നയിക്കുന്ന സീനിയർ വൈദീക ശ്രേഷ്ഠരെ ആദരിക്കുന്ന “അചാര്യ വന്ദനം”നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസന  രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വൈദീകനും പ്രഥമ ഭദ്രാസന  സെക്രട്ടറിയുമായിരുന്ന ഫാ. മത്തായി വിളനിലയത്തലിനെ ആദരിച്ചുകൊണ്ട് ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്‍റ്  ഫാ.സന്തോഷ് ജോർജ്ജ് ഭദ്രാസന തല  ഉദ്ഘാടനം നിർവഹിച്ചു.

ഭദ്രാസാന  വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി നികിത് കെ. സഖറിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം പ്രവർത്തകർ ജി.നൈനാൻ കോർ-എപ്പിസ്കോപ്പ, ഫാ. എം.കെ മത്തായി , ഫാ.ജോർജ്ജ് ജോസഫ് ,ഫാ. എബ്രഹാം വർഗീസ്, ഫാ.ടി.സി.ജോൺ, ഫാ.കെ.എം തോമസ്, ഫാ.ജെ വർഗീസ്, ഫാ ബേബി മാത്യു, ഫാ.കെ.വി കോശി എന്നീ വൈദീക ശ്രേഷ്ഠരെ ഭവനത്തിൽ പോയി സന്ദർശിച്ച് ആദരിച്ചു.വന്ദ്യ വൈദീക ശ്രേഷ്ഠർ എം.ജി.ഓ.സി.എസ്.എം പ്രവർത്തകരെ ഊഷ്മളമായി സ്വീകരിച്ചു.

മാവേലിക്കര ഭദ്രാസന  പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി പ്രൊഫ.രാജു വർഗീസ് , വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്‍റ്  നിമേഷ് കോവിലകം, കമ്മറ്റിയംഗങ്ങളായ ലാബി പീടികത്തറയിൽ, മിറിൻ മാത്യു , വിദ്യാർത്ഥി പ്രസ്ഥാനം പ്രവർത്തകരായ ജിബി ജോർജ്,രാഹുൽ,ആനീറ്റ, ഹെബ്സ , ജിനു, അനീഷ്, ബോധിഷ്,അശ്വിൻ, റോമി, ആൽവിൻ, ജിനി, ട്രീഷ്മ ,മെറിൻ, ടിജിൻ എന്നിവർ പങ്കെടുത്തു.