OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളിയുടെ ഇടവക കുടുംബ സംഗമം 21ന്

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഇടവക കുടുംബ സംഗമം 2018 ജനുവരി 21 ഞായറാഴ്ച്ച കോലഞ്ചേരി പള്ളി അങ്കണത്തില്‍ സമ്മേളിക്കും. സംഗത്തോട് മുന്നോടിയായി ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 18 കുടുംബ യൂണിറ്റിലേക്കും വിളംബര ജാഥ നടത്തി. 20ന് ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് കൊടിമര ജാഥ. 21ന് വൈകീട്ട് 3 മണിക്ക് ഇടവക കുടുംബ സംഗമ ഘോഷയാത്ര തോന്നിയ്ക്ക കവലയില്‍ നിന്ന് ആരംഭിക്കും. 5 മണിക്ക് പൊതുസമ്മേളനം ഇടവക മെത്രാപ്പോലീത്ത കണ്ടനാട് (വെസ്റ്റ്) ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.  റിട്ട.ബീഹാര്‍ ചീഫ്‌ ജസ്റ്റിസ്‌ & റിട്ട.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെ ബി കോശി മുഖ്യസന്ദേശം നല്‍കും. ചലിചിത്ര പിന്നണി ഗായകന്‍ മധുബാലകൃഷ്ണന്‍ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യും.

വികാരി ഫാ.ജേക്കബ്‌ കുര്യന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളനത്തില്‍ സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന്‍ സ്വാഗതം ആശംസിക്കും. സഹ വികാരി ഫാ.റ്റി.പി ആന്‍ഡ്രൂസ് ഇടവക കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, മുന് വൈദീക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, മുൻ സഹ വികാരി ഫാ.റോബിന്‍ മാര്‍ക്കോസ്, കോലഞ്ചേരി മെഡിക്കല്‍ കോളേജ് സെക്രട്ടറി ജോയി പി ജേക്കബ്‌, സെന്റ്‌ പീറ്റേഴ്സ് കോളേജ് ചെയര്‍മാന്‍ ബാബു പോള്‍, കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് കോളേജ് റിട്ട.പ്രിന്‍സിപ്പലും വൈ എം സി എ കേരള റീജിയന്‍ ചെയര്‍മാന്‍ പ്രൊഫ.ജോയ് സി ജോര്‍ജ് , സെന്റ്‌ പീറ്റേഴ്സ് കോളേജ് റിട്ട.പ്രൊഫസര്‍ മുന്‍ ട്രസ്റ്റിയുമായ പ്രൊഫ.ടി.പി പീറ്റര്‍, കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും മൂന്നാം സമുദായക്കേസിന് നിര്‍ണ്ണായകമായ പങ്കു വഹിച്ച അഡ്വ.എസ് ശ്രീകുമാര്‍ , ഭദ്രാസന സെക്രട്ടറിയും സെന്‍റ് പീറ്റേഴ്സ് സ്ഥാനങ്ങളുടെ മാനേജര്‍ ഫാ.സി.എം കുര്യാക്കോസ്‌, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.ഡോ.ഓ.പി വര്‍ഗീസ്‌, അജു മാത്യു. മുന് ട്രസ്റ്റിയും കോലഞ്ചേരി പള്ളി ലിറ്റിഗേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പോള്‍ മത്തായി, മുൻ ട്രസ്റ്റി പ്രാര്‍ത്ഥന യോഗം മേഖല സെക്രട്ടറി ബാബു പോള്‍,  ട്രസ്റ്റി സാജു പി വര്‍ഗീസ്‌, സ്കൂള്‍ ബോര്‍ഡ് അംഗം അഡ്വ.മാത്യു പി പോള്‍, കെ എ ഷാജു, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ തോമസ്‌ എന്നിവര്‍ പ്രസംഗിക്കും.

ദേവാലയം പൂര്‍ണ്ണമായി സ്വതന്ത്രമാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഇടവക സംഗമം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായി കോലഞ്ചേരി ഇടവക നടത്തുന്ന കുടുബ സംഗമം തത്സമയ ഫെയ്സ്ബുക്ക് ലൈവ് ഉണ്ടായിരിക്കും.

 https://www.facebook.com/OcymKolencheryUnit/