OVS - Latest NewsOVS-Kerala News

കേന്ദ്രകലാമേള : കുന്നംകുളം,ചെങ്ങന്നൂര്‍,മാവേലിക്കര ഭദ്രാസനങ്ങള്‍ വിജയികള്‍

ഓര്‍ത്തഡോക്സ് കൈസ്തവ യുവജന പ്രസ്ഥാനം അഖില മലങ്കര അടിസ്ഥാനത്തില്‍  സംഘടിപ്പിച്ച കലാമേള ‘ജ്വാല 2018’ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര കലാമേളയില്‍ ഒന്നാം സ്ഥാനം കുന്നംകുളം ഭദ്രാസനം കരസ്ഥമാക്കി.യുവജന പ്രസ്ഥാനം ചെങ്ങന്നൂര്‍ ഭദ്രാസന കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ പുത്തന്‍കാവ് സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടത്തപ്പെട്ട കലാമേള ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു.യുവജന പ്രസ്ഥാനം പ്രസിഡന്‍റ് യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷനായിരിന്നു.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ചെങ്ങന്നൂര്‍ ,മാവേലിക്കര ഭദ്രാസനങ്ങള്‍ക്ക് ലഭിച്ചു.പാരമ്പരാഗത കാലാരൂപങ്ങളായ മാര്‍ഗ്ഗംകളി ,പരിചയമുട്ടുകളി,ക്കോല്‍ക്കളി തുടങ്ങിയവ കലാമേളയുടെ ആകര്‍ഷണമായിരിന്നു.സമാപന സമ്മേളനത്തില്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.ഫിലിപ്പ് തരകന്‍,യുവജന പ്രസ്ഥാനം ജനറല്‍സെക്രട്ടറി ഫാ.അജി കെ തോമസ്‌,ട്രഷറര്‍ ജോജി പി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.