OVS - Latest NewsOVS-Kerala News

സ്ട്രോങ് റൂം പരിശോധിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭയ്ക്കും അവകാശമുണ്ട്: ഏറണാകുളം ജില്ലാ കോടതി

കൊച്ചി : കൊച്ചി ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ചെറായി സെന്‍റ് മേരീസ് ഓർത്തഡോക് സ് പള്ളിയുടെ മേല്‍പൂട്ട്(സ്ട്രോങ് റൂം)ന്‍റെ പരിശോധനയ്ക്ക് കേസിലെ ഇരു കക്ഷികൾക്കും പ്രവേശിക്കാമെന്നു ബഹു.ഏറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു.ഒക്ടോബര്‍ 2- ാം തീയതി കമ്മീഷൻ പള്ളിയില്‍ പരിശോധനക്കെത്തും.സെപ്റ്റംബർ 10- ാം തീയതി പരിശോധന നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ കമ്മീഷന്‍റെ അപേക്ഷ പരിഗണിച്ചാണ് ബഹു.കോടതി ഉത്തരവ് . സ്വർണം, വെള്ളി എന്നിവ പരിശോധിക്കുന്നതിന് വിദഗ്ദ്ധന്‍റെ സഹായവും കമ്മീഷനു തേടാവുന്നതാണെന്നും കോടതി പറഞ്ഞു.

14454523_1165869830148201_382497480_n

ബഹു.ജില്ലാക്കോടതിയുടെ ഉത്തരവ് പ്രകാരം അഡ്വക്കേറ്റ് കമ്മീഷന്‍ പരിശോധനയ്ക് എത്തിയപ്പോള്‍ യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ലിസ്റ്റ് എടുക്കാന്‍ സാധിക്കാതെ മടങ്ങിയിരുന്നു.സമീപ കാലത്ത്,യാക്കോബായ വിഭാഗം പള്ളിയുടെ ഉടമസ്ഥാവകാശം വ്യാജരേഖ ചമച്ചു അധികാരികളെ സ്വാധീനിച്ചു കൈക്കലാക്കുവാന്‍ ശ്രമിച്ചതിനെതിരെ ഓര്‍ത്തഡോക് സ്‌ സഭ ഫയല്‍ ചെയ്ത കേസ് ബഹു.കോടതി പരിഗണിക്കുകയും പ്രതികളായ യാക്കോബായ വിഭാഗത്തിലെ 11-പേര്‍ ജാമ്യത്തിലുമാണ്.അതിനിടെയാണ് ചെറായി ഇടവക വികാരി ഫാ.ടുബി ബേബി ഗീവർഗീസിനും കുടുംബത്തിനും നേരെ യാക്കോബായ വിഭാഗത്തിന്‍റെ ആക്രമണം.

ചെറായി പള്ളി വികാരിക്കും കുടുംബത്തിനും നേരെ യാക്കോബായ ആക്രമണം

ചെറായി ക്ഷേത്ര ഭരണസമിതി പരിശുദ്ധ ബാവയ്ക്ക് സ്വീകരണം നല്‍കി