OVS - Latest NewsOVS-Kerala News

കുട്ടികൾക്കൊപ്പം ഓണസദ്യയുണ്ടും ഓണക്കോടി നൽകിയും പരിശുദ്ധ ബാവായുടെ പിറന്നാൾ ആഘോഷം

കോട്ടയം → പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു കുട്ടികൾക്കൊപ്പം 70ാം പിറന്നാൾ ആഘോഷം. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം ഓണസദ്യ കഴിച്ച കാതോലിക്കാ ബാവാ അവർക്ക് ഓണക്കോടിയും നൽകി.

ജന്മദിനത്തിൽ ലഭിച്ച എല്ലാ സമ്മാനങ്ങളും സഭയുടെ സ്നേഹസ്പർശം ചികിൽസാ സഹായ നിധിയിലേക്കു കൈമാറി. സ്പെഷൽ സ്കൂളുകളിൽനിന്നും സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള നാനൂറോളം കുട്ടികൾ ദേവലോകം കാതോലിക്കേറ്റ് അരമന ഹാളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ആശംസകളുമായി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ആർച്ച്ബിഷപ് മാർ ജോസഫ് പൗവത്തിൽ, ബിഷപ് മാർ മാത്യു അറയ്ക്കൽ, മന്ത്രിമാരായ എം.സി.മൊയ്തീൻ, മാത്യു ടി.തോമസ്, ജോസ് കെ.മാണി എംപി, എംഎൽഎമാരായ സി.എഫ്.തോമസ്, മോൻസ് ജോസഫ്, വീണാ ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, നടൻ ക്യാപ്റ്റൻ രാജു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എം.പി.ഗോവിന്ദൻനായർ, ഓർത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, സഭയിലെ മെത്രാപ്പൊലീത്തമാർ തുടങ്ങിയവരും എത്തിയിരുന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഫാ. ഡോ. ടി.ജെ.ജോഷ്വ പ്രാർഥനകൾക്കു നേതൃത്വം നൽകി.

പ്രത്യേക കടപ്പാട് : മലയാള മനോരമ