ഓർമ്മപ്പെരുന്നാൾ 7 -നും 8 -നും

കോട്ടയം : ദേവലോകം അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മ പെരുന്നാൾ നവംബർ 7- 8 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേവലോകം അരമനയിൽ നടത്തും. 7-ാം തീയതി വൈകിട്ട് ആറുമണിക്ക് സന്ധ്യ നമസ്കാരത്തെ തുടർന്ന് ഫാ.പി.ജെ.ജോസഫ് അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് പരിശുദ്ധ പിതാവിന്‍റെ കബറിടത്തിൽ ധൂപപ്രാർത്ഥന, പ്രദിക്ഷണം, ആശിർവാദം.

എട്ടാം തീയതി രാവിലെ 7.30 ന് മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും. തുടർന്ന് പ്രഥിക്ഷണം, ആശിർവാദം, നേർച്ചവിളമ്പ്.

ഓർമ്മ പെരുന്നാൾ നടത്തിപ്പിന് അരമന മാനേജർ ഫാ.എം.കെ.കുര്യൻ നേതൃത്വം നൽകും

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in