OVS - Latest NewsOVS-Kerala News

‘ആധ്യാത്മിക സംഗമം’ ആലഞ്ചേരി പള്ളിയില്‍ : മുഖ്യാതിഥി കോപ്റ്റിക് ഓര്‍ത്തഡോക് സ് സഭാ മെത്രാപ്പോലീത്ത

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭാ തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 2016 ആഗസ്റ്റ്‌ 15 തിങ്കള്‍ രാവിലെ 10 മണിക്ക് ആലഞ്ചേരി സെന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ഥാടന പള്ളിയില്‍  ” ആധ്യാത്മിക സംഗമം”  സംഘടിപ്പിക്കുന്നു. അഭി. അംബ യൌസെഫ് മെത്രാപ്പോലീത്ത ( കോപ്റ്റിക് ഓര്‍ത്തഡോക്‍സ്‌ സഭാ USA) മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. 40ല്‍ പരം വൈദീകര്‍  പങ്കെടുക്കുന്ന കീര്‍ത്തനാലപനം ഉണ്ടായിരിക്കുന്നതാണ്. സംഗമത്തില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിക്കും.