OVS - Latest NewsOVS-Kerala News

ഒ.വി.ബി.എസ് 2017 ലേക്ക് ഗാനങ്ങൾ ക്ഷണിക്കുന്നു

കോട്ടയം:- ഒ.വി.ബി.സ് 2017 ൽ ഉപയോഗിക്കുന്നതിനാവശ്യമായ ഗാനങ്ങൾ ക്ഷണിക്കുന്നു. “എല്ലാവർക്കും നന്മ ചെയ്യുവിൻ ” എന്നതാണ് ചിന്താവിഷയം. കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന ഗാനങ്ങളോ, ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ളതോ പൊതുവായി മൂല്യാധിഷ്ഠിതവുമായ ഗാനങ്ങളോ അയക്കാവുന്നതാണ്. ഗാനങ്ങൾ ട്യൂൺ ചെയ്തു ഓർക്കസ്ട്രഷൻ നടത്തിയതിന് പ്രഥമ പരിഗണന ലഭിക്കുന്നതാണ് . റെക്കോർഡ് ചെയ്ത ഗാനങ്ങൾ സൺഡേ സ്കൂൾ കേന്ദ്ര  ഓഫീസിലേക്ക് സി.ഡി. യിലാക്കി തപാലിൽ അയക്കുകയോ malankaraovbs@gmail.com  എന്ന ഈമെയിലിലേക്കു അയച്ചുതരികയോ ചെയ്യുക .വിവരങ്ങൾക്ക് Dr.ഐപ്പ് വര്ഗീസ്, ജനൽ സെക്രട്ടറി , Ph .+919446448215 എന്ന നമ്പറിൽ ബന്ധപെടുക. അയക്കേണ്ട അവസാന തിയതി 2016 ഓഗസ്റ് 31.