OVS - Latest NewsOVS-Kerala News

മെത്രാഞ്ചേരി പള്ളിയിൽ ഓർമ്മപ്പെരുന്നാളും നസ്രാണിദിനവും ജൂലൈ 3-ന് 

കോട്ടയം:- അമയന്നൂർ മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവായ വി.മാർത്തോമ്മാ ശ്ളീഹായുടെ ഓർമ്മ  പെരുന്നാളും നസ്രാണി ദിനവും ജൂലൈ-3 ന് ആചരിക്കും. രാവിലെ 7.45 ന് വി.കുർബാന  തുടർന്നു പ്രദക്ഷിണം,നേർച്ച വിളമ്പ്.10 ന് ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് . വൈകീട്ട് 4 മുതൽ നസ്രാണി ദിന പ്രത്യേക പരിപാടികൾ, മലങ്കര നസ്രാണികൾ- ചരിത്രവും സാംസ്കാരികവും എന്ന വിഷയത്തിൽ ഡോ.ജേക്കബ് കുര്യൻ ഓണാട്ടു മുഖ്യ പ്രഭാഷണം നടത്തും. പള്ളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു ഒരു വർഷം നീണ്ടുനിക്കുന്ന പരിപാടികളുടെ  ഭാഗമായി 75 വയസ്സ് പൂർത്തിയായ ഇടവക അംഗങ്ങളെ ആദരിക്കും. മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് ജേതാവും ഇടവക അംഗവുമായ ബോബി തോമസ് പാലക്കലിനെ ചടങ്ങിൽ ആദരിക്കും. ഡോക്യൂമെന്ററി പ്രദർശനം , മാർഗ്ഗം കളി, പരിചയമുട്ടു കളി, സംഗീത വിരുന്ന് ഇടവക യിലെ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ   എന്നിവയുണ്ടാവും. വികാരി ഫാ.കുര്യാക്കോസ് വി മാണി, ട്രസ്റ്റി സ്റ്റീഫൻ സി അബ്രഹാം, സെക്രട്ടറി ഷൈജു അബ്രഹാം, കൺവീനർ മാത്യു പി. മാത്യു , സെക്രട്ടറി ജിബിൻ മാത്യു എന്നിവർ നേതൃത്വം നൽകും.