പറുദീസാ: വിശുദ്ധ ആതോസ് പർവ്വതം

വടക്കു കിഴക്കൻ ഗ്രീസിൽ സ്ഥിതിചെയ്യുന്ന കോൺ-തുരുത്തിലെ (peninsula) 6700 അടി ഉയരത്തിലുള്ള പർവ്വതം. ആകെ വിസ്തീർണ്ണം 335.63 ചതുരശ്ര കിലോമീറ്റർ. ഗ്രീസിൻ്റെ ഭാഗമെങ്കിലും 1927 മുതൽ സ്വതന്ത്ര ഭരണ പ്രദേശം – “Athonite State“. “ഓട്ടോണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദ ഹോളി മൗണ്ടെൻ” എന്ന് ഔദ്യോഗിക പേര്. ഗ്രീക്ക് ഓർത്തോഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന 20 സന്യാസി മഠങ്ങൾ ഈ തുരുത്തിൽ സ്ഥിതി ചെയ്യുന്നു.

1800 വർഷങ്ങൾ ആയി, ഗ്രീസിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഉള്ള 2000 – ൽ അധികം സന്യാസിമാർ ഇവിടെ കഴിയുന്നു ‘ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലം’ –

പറുദീസാ- എന്ന് ഗ്രീക്കുകാർ വിശ്വസിച്ചുപോരുന്നു. അപൂർവ ഗ്രന്ഥങ്ങൾ, പ്രാചീന എഴുത്തുകൾ, മറ്റു ശേഷിപ്പുകൾ, പുരാതന രേഖകൾ തുടങ്ങിയ വലിയ പുരാവസ്തു ശേഖരം വളരെ ചിട്ടയായ രീതിയിൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 1988 -ൽ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ അംഗീകരിച്ചു.

പുറം ലോകവുമായി ബന്ധം ഇല്ല. മഠത്തിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ പുറത്തുള്ളവർക്ക് ഇവിടെ പ്രവേശനമോ സഞ്ചാരമോ അനുവദിക്കില്ല. ഗ്രീസ് സർക്കാരിൻ്റെ പൂർണ്ണ സംരക്ഷണം, ധന സഹായം ഇവ ലഭിക്കുന്നു.

പുരുഷ മേഖല
സ്ത്രീകൾ, കുട്ടികൾ, പെൺ വർഗത്തിലുള്ള മൃഗങ്ങൾ ഇവക്കു തീർത്തും പ്രവേശനം ഇല്ല. പെൺ പൂച്ച അനുവദിച്ചിട്ടുണ്ട്. പൂച്ചകൾ ധാരാളം. അവ ഇടനാഴികളിൽ മയങ്ങുന്നു, അലസഗമനം നടത്തുന്നു. ഏതാനും പിടക്കോഴികൾ മാത്രം. അവയുടെ മുട്ട ഭക്ഷണത്തിനും, ഏറെയും പരമ്പരാഗത ചിത്രമെഴുത്തിനു അടിസ്ഥാന ഘടകമായും ഉപയോഗിക്കുന്നു.

വിദേശ ടൂറിസ്റ്റുകൾ, ഒരു മാസം മുൻപ് അപേക്ഷിച്ചാൽ സന്ദർശനത്തിന് അനുവാദം കിട്ടിയേക്കും. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിൽ ഇപ്പോൾ പ്രതിക്ഷേധങ്ങൾ ഉണ്ട്. ലോകം തങ്ങൾക്കു ഇടപഴകാൻ പറ്റാത്തവിധം വഷളായിരുന്നു എന്നാണു അവരുടെ കാഴ്ച്ചപ്പാട്. മൌണ്ട് ആതോസ് ഒഴികെയുള്ള പ്രദേശങ്ങളേ, “ലോകം” എന്നാണു അവർ പറയുക.

ഇവിടെ അനുവദിക്കപ്പെട്ടിട്ടുള്ള ഏക സ്ത്രീ, വിശുദ്ധ കന്യകാ മറിയം മാത്രം. പായ് കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന കന്യകാ മറിയം കൊടുങ്കാറ്റിൽ പെട്ട് ഈ തീരത്തു വന്നു എന്നാണു ഐതീഹ്യം. തുടർന്ന്, ഇവിടെ ഉണ്ടായിരുന്ന തീരെ കുറച്ചു നിവാസികൾ ക്രൈസ്തവ മതം സ്വീകരിച്ചു.

ദൈവമാതാവിനോടുള്ള ബഹുമാനസൂചകമായി, മറ്റു സ്ത്രീകൾക്ക് പിന്നീട് പ്രവേശനം നിഷേധിച്ചു; AD 1060.

ദിവസം കുറഞ്ഞത് 8 മണിക്കൂർ പള്ളിയിൽ കഴിയേണ്ടതുണ്ട് സന്യാസിമാർ. നൂറു കണക്കിന് വർഷങ്ങളായി മാറ്റമില്ലാത്ത കഠിന സന്യാസ ചിട്ടകൾ ഇന്നും തുടരുന്നു. ഏതാനും മണിക്കൂറുകൾ ഉറങ്ങുന്നു, അതിരാവിലെ 3 മണിയോടെ അടുത്ത പ്രഭാത യാമ പ്രാർത്ഥന ആരംഭിക്കുന്നു.

അവിടെ ചില മഠങ്ങളിൽ, മരിച്ചുപോകുന്ന സന്യാസിമാരുടെ അസ്ഥികൾ പെട്ടിയിലാക്കി (ossuary) സൂക്ഷിക്കുന്ന പാരമ്പര്യമുണ്ട്. തലയോട്ടി മാത്രമായി, പേരെഴുതി വേറെ സൂക്ഷിക്കുന്നു. അനേകം അത്ഭുതങ്ങൾ നടക്കുന്ന ഒരു ഇടമായി മൌണ്ട് ആതോസ് അറിയപ്പെടുന്നു.

അത്യുന്നത വിദ്യാഭ്യാസ യോഗ്യതയും, വലിയ ജോലിയും, തൊഴിലും, ധന സമ്പത്തും, ഉപേക്ഷിച്ചു സന്യാസത്തിലേക്കു കടന്നിട്ടുള്ളവർ ധാരാളം. നിലം തുടക്കുക, കഴുകുക, പാചകം, കൃഷി, വിറകു ശേഖരിക്കൽ, മത്സ്യംപിടിക്കൽ, വൃത്തിയാക്കൽ തുടങ്ങിയ എല്ലാ കഠിന വേലകളും സ്വയം ചെയ്യുമ്പോൾ, ദൈവത്തോട് അടുത്തുനിൽക്കുന്ന അനുഭവം ഉണ്ടാകുന്നു എന്നവർ പറയുന്നു. മത്സ്യം, പച്ചക്കറി, പഴവർഗം, റൊട്ടി ആണ് പ്രധാന ഭക്ഷണ ഇനങ്ങൾ. സ്വയം പാചകം ചെയ്യുന്നു. സന്യാസിമാർ കൈത്തൊഴിലായി ഉണ്ടാക്കുന്ന അനേകം ദേവാലയ സംബന്ധിയായ വസ്തുക്കൾ ലോകമെമ്പാടും ഓൺലൈൻ ആയി വിൽക്കുന്നുണ്ട്.

മൊണാസ്റ്റിക് ഡയറ്റ്”, “മൊണാസ്റ്റിക് ഫാർമസി” ഇതിൽ പ്രധാനമാണ്. ഭക്ഷ്യ വസ്തുക്കൾ, പരമ്പരാഗത മരുന്നുകൾ ഇവ ലഭ്യമാക്കുന്നു. ബുക്ക്സ്, ഹഗിയോഗ്രഫി, ഹാൻഡിക്‌റാഫ്റ്സ്, മ്യൂറൽ പോലെ പരമ്പരാഗത ശൈലി ചിത്രങ്ങൾ, കുന്തിരിക്കം – മീറ – വിവിധ സുഗന്ധക്കൂട്ടുകൾ, സാംബ്രാണിതിരികൾ, ശുദ്ധമായ തേൻ, പ്രകൃതിദത്ത മെഴുകിൽ ഉണ്ടാക്കുന്ന പള്ളി തിരികൾ, കഴുതപ്പാലിലും തേനിലും തയ്യാറാക്കുന്ന വിവിധ സൗന്ദര്യ വർദ്ധക ലേപനങ്ങൾ ഇവ എല്ലാം വിശേഷം; സ്വയം പര്യാപ്തമായ സമൂഹം.

തലസ്ഥാനം: കര്യേസ്
ഭാഷ: ഗ്രീക്ക്
മതം: ഗ്രീക്ക് ഓർത്തോഡോക്സ് ക്രൈസ്തവ മതം.
ഭരണം: പുരോഹിത സംഘം, പുരോഹിത ഇതരനായ ഗവർണ്ണർ.
ജനസംഖ്യ: 2000 +
ജന സാന്ദ്രത: 5.4 കിലോമീറ്റർ ചുറ്റളവിൽ, ഒരാൾ.

Website >> 

Mount Athos Monk’s Republic Documentary Video >>

UNESCO World Heritage Centre.

COVID 19: UK -യിൽ യാത്ര ചെയ്ത നാല് സന്യാസിമാർക്കിവിടെ കോവിഡ് ബാധിച്ചിരുന്നു, സുഖപ്പെട്ടു. 90 വയസ്സ് അടുത്തപ്രായമുള്ള ഒരു സന്യാസി മരിച്ചു.

മലങ്കര ഓർത്തോഡോക്സ് സഭക്ക് മൌണ്ട് ആതോസിൻ്റെ ഒരു ചെറു മോഡൽ ഉണ്ടാക്കുവാൻ കഴിയുമോ?

കടപ്പാട് – Anil G George

Facebook
error: Thank you for visiting : www.ovsonline.in